അങ്കത്തിനൊരുങ്ങി ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്’ ട്രെയിലര്‍ പുറത്ത്

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് വെബ് സീരിസ് ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്’ ട്രെയിലര്‍ പുറത്ത്.
ഫാമിലി മാന്‍ വെബ് സീരിസിന്റെ സൃഷ്ടാക്കളായ രാജ് ആന്‍ഡ് ഡികെയ്‌ക്കൊപ്പം സുമന്‍ കുമാറും ചേര്‍ന്നാണ് സീരിസ് സംവിധാനം ചെയ്യുന്നത്. തൊണ്ണൂറുകളാണ് കഥാ പശ്ചാത്തലത്തില്‍ കോമഡി ത്രില്ലറായാണ് സീരിസ് എത്തുന്നത്. ഇതിവൃത്തം അധികം നല്‍കാതെ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് ഒരു എത്തിനോട്ടമാണ് ട്രെയിലര്‍ നടത്തുന്നത്. ചില ഭാഗങ്ങളില്‍, കഥയുടെ വളരെ കുറച്ച് മാത്രം വെളിപ്പെടുത്തി കാണികളെ ആശയക്കുഴപ്പത്തിലാക്കുന്നു. രാജ്കുമാര്‍ റാവു, ഗൗരവ് ആദര്‍ശ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്‍സ്‌പെക്ടര്‍ അര്‍ജുന്‍ വര്‍മ ആയാണ് ആണ് ദുല്‍ഖര്‍ എത്തുന്നത്. പങ്കജ് കുമാറാണ് സീരീസിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.ട്രെയിലറില്‍ 90കളിലെ മികച്ച ജാസി സംഗീതം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഗീത സംവിധാനം അമന്‍ പന്താണ്. ഓഗസ്റ്റ് 18 മുതല്‍ നെറ്റ്ഫ്‌ലിക്‌സിലൂടെ സീരിസ് സ്ട്രീമിങ് ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *