അക്ഷയ് കുമാര്‍ നായകനാവുന്ന ഒഎംജി 2 ന്റെ ടീസര്‍ പുറത്തിറങ്ങി

അമിത് റായ് സംവിധാനം ചെയ്യുന്ന ഒഎംജി 2 ന്റെ ടീസര്‍ പുറത്തിറങ്ങി. ബോളിവുഡ് താരം അക്ഷയ് കുമാര്‍ നായകനാവുന്ന ചിത്രത്തിന്റെ ടീസറാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രം ഒടിടി റിലീസ് ആയിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നു. എന്നാലിപ്പോള്‍ ചിത്രം തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 11 നാണ് ചിത്രം തിയറ്ററുകളിലെത്തുക.

ഒഎംജി – ഓ മൈ ഗോഡ് എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ഒഎംജി 2. ഉമേഷ് ശുക്ലയുടെ സംവിധാനത്തില്‍ 2012ലാണ് ചിത്രം പുറത്തിങ്ങിയത്. ചിത്രത്തിലും അക്ഷയ് കുമാര്‍ തന്നെയാണ് നായകനായെത്തിയിരുന്നത്. ബോളിവുഡില്‍ ഏറ്റവുമധികം 200 കോടി ക്ലബ്ബ് വിജയങ്ങള്‍ നേടിയിട്ടുള്ള താരമായണ് അക്ഷയ് കുമാര്‍. അദ്ദേഹത്തിന്റെ ചിത്രമായ ഒഎംജിയുടെ വിജയപ്രതീക്ഷയിലാണ് അക്ഷയ് ആരാധകരിപ്പോള്‍. ചിത്രമൊരു ആക്ഷേപഹാസ്യ വിഭാഗത്തിലുള്ളതാണ്. 2021 സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയല്‍ യാമി ഗൗതമാണ് നായിക, കൂടാതെ പങ്കജ് ത്രിപാഠെയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആദ്യ ഭാഗത്തില്‍ നിന്ന് വ്യത്യസ്തമാണ്് രണ്ടാം ഭാഗത്തിന്റെ പ്രമേയം. ആദ്യത്തേതില്‍ മതമായിരുന്നു പ്രധാന വിഷയമെങ്കില്‍ രണ്ടാം ഭാഗത്തില്‍ രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയാണ് പ്രമേയം. പരേഷ് റാവല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ ഭാഗത്തില്‍ ഭഗവാന്‍ കൃഷ്ണനായാണ് അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെട്ടതെങ്കില്‍ രണ്ടാം ഭാഗത്തില്‍ ഭഗവാന്‍ ശിവനായിട്ടാണ് അക്ഷയ് കുമാര്‍ കഥാപാത്രം എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *