ഐടി സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷസ്ഥാനത്ത് നിന്ന് തരൂരിനെ നീക്കി

പാര്‍ലമെന്റിന്റെ ഐടി സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷസ്ഥാനത്തു നിന്ന് ശശി തരൂരിനെ നീക്കി. ചെയര്‍മാന്‍ സ്ഥാനം തുടര്‍ന്ന് നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. നടപടി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് തരൂര്‍ മത്സരിക്കാന്‍
തയാറാകുന്നതിനിടെ.

സമൂഹമാധ്യമങ്ങളെ വരുതിയിലാക്കുന്നതിന് കേന്ദ്രത്തിന് തടസം തരൂരെന്ന് വിലയിരുത്തല്‍. ഐടി സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനെന്ന നിലയില്‍ സമൂഹ മാധ്യമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തരൂര്‍ നടത്തിയത് ശക്തമായ ഇടപെടല്‍. സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ട്വിറ്റര്‍, ഫേസ്ബുക്ക് ഗൂഗിള്‍ പ്രതിനിധികളെ സമിതി വിളിച്ചു വരുത്തിയിരുന്നു. ഈ വിഷയത്തില്‍ ബിജെപി അംഗങ്ങളും തരൂരും തമ്മില്‍ വാഗ്വാദം നടന്നിരുന്നു. തരൂരിനെ നീക്കിയത് ബിജെപി അംഗങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് സൂചന.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *