എന്‍ ഐ എ റെയ്ഡ്; പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തു

രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ എന്‍ഐഎ റെയ്ഡ്. ദേശീയ- സംസ്ഥാന നേതാക്കളടക്കം അറസ്റ്റിൽ. ദേശീയ ചെയര്‍മാന്‍ ഒ എം എ സലാം, സംസ്ഥാന അധ്യക്ഷന്‍ സി.പി. മുഹമ്മദ് ബഷീര്‍, ദേശീയ സമിതി അംഗം പ്രൊഫ.പി.കോയ അടക്കമുള്ള പ്രധാന നേതാക്കളാണ് അറസ്റ്റിലായത്.

പതിനൊന്നോളം സംസ്ഥാനങ്ങളിലാണ് പുലർച്ചെ ഒരു മണിയോടെ റെയ്ഡ് തുടങ്ങിയത്. ഏറ്റവും കൂടുതല്‍ റെയ്ഡ് നടന്നത് കേരളത്തിലും കര്‍ണാടകയിലുമാണ്.മലബാറില്‍ നേതാക്കളുടെ വീടുകളിലെത്തി എന്‍ഐഎ സംഘം. മുഹമ്മദ് ബഷീറിനെ കൊണ്ടുപോയത് മഞ്ചേരിയിലെ വീട്ടില്‍ നിന്ന്. എന്‍ഐഎ സംഘം കയ്യേറ്റം ചെയ്‌തെന്ന് മുഹമ്മദ് ബഷീറിന്റെ മകന്‍. കോഴിക്കോട് മീഞ്ചന്തയിലെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മറ്റി ഓഫീസിലും എന്‍ഐഎ റെയ്ഡ്.ഹാഡ് ഡിസ്‌കും ലഘുലേഖകളും പിടിച്ചെടുത്തു. അറസ്റ്റിൽ പ്രതിഷേധിച്ച് നാളെ ഹർത്താലിന് ആഹ്വാനം.

 

Leave a Reply

Your email address will not be published. Required fields are marked *