വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് തിരിച്ചടി. വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ജഡ്ജി ഹണി എം വര്‍ഗീസിനെതിരെയാണ് അതിജീവിത ഹര്‍ജി നല്‍കിയത്. ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി കിട്ടില്ലെന്നായിരുന്നു നടിയുടെ പരാതി.

ജഡ്ജിയുടെ ഭര്‍ത്താവും എട്ടാം പ്രതി നടന്‍ ദിലീപുമായി ബന്ധമുണ്ടെന്ന് ഹര്‍ജിയില്‍ നടി ആരോപിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി മാറ്റാന്‍ നിശ്ചയിച്ചതെന്ന് നടി. അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവിലൂടെ കോടതിയെ മറികടക്കാന്‍ കഴിയില്ലെന്നുമുള്ള നടിയുടെ വാദം തള്ളി ജസ്റ്റിസ് സിയാദ് റഹ്‌മാന്റേതാണ് വിധി. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി സമയം നീട്ടി നല്‍കിയിരുന്നു. അടുത്ത ജനുവരി 31 വരെയാണ് സമയം നീട്ടി നല്‍കിയത്.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *