രാജസ്ഥാനില്‍ ഇന്ന് പുതിയ മുഖ്യമന്ത്രി?

രാജസ്ഥാനില്‍ ഇന്ന് പുതിയ മുഖ്യമന്ത്രി. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി അശോക് ഗഹ്‌ലോട്ട് സ്ഥാനം ഒഴിയുമെന്നാണ് വിവരം. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുമെന്ന് ഉറപ്പായ സ്ഥിതിക്ക് അശോക് ഗഹ്‌ലോട്ട് തിരക്കിട്ട് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമാകും. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഗഹ്‌ലോട്ട് മത്സരിക്കുന്നത് ഗുണകരമാകില്ല എന്നാണ് തീരുമാനമെങ്കില്‍ ഇന്ന് വൈകുന്നേരം 7 മണിക്ക് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനായി കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ചേരും.

നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് സച്ചിന്‍ പൈലറ്റ് നടത്തുന്നത്. സച്ചിനെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കൊണ്ടുവരാണ് രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നത്. എന്നാല്‍ ഗഹ് ലോട്ട് ഇതുവരെ മനസ്സ് തുറന്നിട്ടില്ല. സ്പീക്കര്‍ പി.സി.ജോഷിയെ പിന്‍ഗാമിയാക്കാനാണ് ഗഹ്‌ലോട്ടിന് താല്‍പ്പര്യം. കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് ഗഹ്‌ലോട്ട് വഴങ്ങിയാല്‍ മാത്രമേ സച്ചിന് സാധ്യതയുള്ളു. നിയമസഭാ കക്ഷിയില്‍ മത്സരം നടക്കട്ടെ എന്ന നിലപാട് ഗഹ്‌ലോട്ട് സ്വീകരിച്ചാല്‍ സച്ചിന്റെ നിലപരുങ്ങലിലാവും. നിയമസഭാകക്ഷിയില്‍ ഇപ്പോഴും വ്യക്തമായ സ്വാധീനം ഗഹ്‌ലോട്ടിനുണ്ട്. നേരത്തെ വിമതനീക്കം നടത്തിയപ്പോള്‍ സച്ചിനൊപ്പം 23 എം.എല്‍.എമാര്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴത് 18ആയി ചുരുങ്ങിയിട്ടുണ്ട്. ഗഹ്‌ലോട്ടിന്റെ അനുഗ്രഹാശിസ്സുകളില്ലാതെ പുതിയൊരു മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് സാധിക്കില്ല. തര്‍ക്കങ്ങളില്ലാതെ രാജസ്ഥാനില്‍ ഗഹ്‌ലോട്ടിന്റെ പിന്‍ഗാമിയെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെങ്കില്‍ അവസരം മുതലെടുക്കാനുള്ള ശ്രമം ബി.ജെ.പിയുടെ ഭാഗത്തുനിന്നും ഉണ്ടാകും.

One thought on “രാജസ്ഥാനില്‍ ഇന്ന് പുതിയ മുഖ്യമന്ത്രി?

Leave a Reply

Your email address will not be published. Required fields are marked *