ഇനി ജനശദാബ്ദി റോഡില്‍!

ജനാശദാബ്ദി റോഡിലൂടെ ഒാടിക്കാന്‍ കെ.എസ്.ആര്‍.ടി.സി. തിരുവനന്തപുരത്തു നിന്നും എറണാകുളത്തേയ്ക്കും തിരകെയും വേഗത്തില്‍ എത്തുക എന്ന ലക്ഷ്യത്തോടെ ജനശദാബ്ദി ട്രെയിനിന്റെ മാതൃകയില്‍ എന്‍ഡ് ടു എന്‍ഡ് ബസ് സര്‍വീസാണ് കെ.എസ്.ആര്‍.ടി.സി ആരംഭിക്കുന്നത്. കണ്ടക്ടര്‍ ഇല്ലാത്ത ഡ്രൈവര്‍ മാത്രമുള്ള സര്‍വ്വീസ് എന്ന പ്രത്യേകതയും ഇതിനുണ്ട്. കെ.എസ്.ആര്‍.ടി.സിയെ സംബന്ധിച്ച് ഇതും പുതുമയാണ്. നാലര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്നും എറണാകുളത്ത് എത്തുന്ന വിധത്തിലാണ് സര്‍വ്വീസ് ക്രമീകരിക്കാന്‍ ആലോചിക്കുന്ന്. രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്നും തിരിക്കുന്ന ബസ് 9.40ന് എറണാകുളത്ത് എത്തിച്ചേരും. വൈകിട്ട് 5.30ന് എറണാകുളത്തു നിന്നും തിരിച്ച് രാത്രി 9.50 തിരുവനന്തപുരത്തെത്തുന്ന നിലയിലാണ് സര്‍വ്വീസ് തീരുമാനിച്ചിരിക്കുന്നത്. പുഷ് ബാക്ക് സീറ്റുള്ള രണ്ട് എ.സി ലോ ഫ്‌ളോര്‍ ബസുകള്‍ ഇതിനായി അനുവദിച്ചിട്ടുണ്ട്.

യാത്രയില്‍ രണ്ട് സ്റ്റോപ്പുകള്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. കൊല്ലം അയത്തില്‍ ഫീഡര്‍ സ്റ്റേഷനും ആലപ്പുഴ കൊമ്മാടി ഫീഡര്‍ സ്റ്റേഷനുമാണ് സ്‌റ്റോപ്പുകള്‍. ഓണ്‍ലൈനാണ് ടിക്കറ്റ് ബുക്കിംഗ്. യാത്രപുറപ്പെടുന്നതിന് മുമ്പ് തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിന്നും സ്‌റ്റോപ്പുകളായി നിശ്ചയിച്ചിരിക്കുന്ന ബസ് സ്റ്റേഷനുകളില്‍ നിന്നും ടിക്കറ്റ് വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *