ലവ്ഫുളി യുവർസ് വേദയുടെ ട്രൈയ്ലർ

ലവ്ഫുളി യുവർസ് വേദയുടെ ട്രൈയ്ലർ പുറത്തിറങ്ങി. ചിത്രം മാർച്ച് 3 തീയറ്ററുകളിൽ എത്തും..

രജിഷ വിജയനും, വെങ്കിടേഷും, അനിക സുരേന്ദ്രനും, ശ്രീനാഥ് ഭാസിയും,മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ലവ്ഫുള്ളി യുവർസ് വേദ.

R2 എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രാധാകൃഷ്ണൻ കല്ലായിലും റുവിൻ വിശ്വവും ചേർന്ന് നിർമിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രഗേഷ് സുകുമാരൻ ആണ്. കലാലയ പ്രണയവും രാഷ്ട്രീയവും പ്രധാന പ്രമേയമായ ഈ ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രഞ്ജിത് ശേഖർ, ചന്തുനാഥ്, ഷാജു ശ്രീധർ, ശരത് അപ്പാനി, നിൽജ കെ ബേബി, ശ്രുതി ജയൻ, വിജയകൃഷണൻ, അർജുൻ പി അശോകൻ, സൂര്യലാൽ, ഫ്രാങ്കോ എന്നിവരാണ് മറ്റു താരങ്ങൾ. ബാബു വൈലത്തൂരിന്റെ തിരക്കഥയിൽ ഒരു ക്യാമ്പസ് കാലഘട്ടത്തെ പുന:സൃഷ്ടിക്കുകയാണ് വേദയിലൂടെ .

കലാലയത്തിന്റെ സൗഹൃദങ്ങളുടേയും, പ്രണയത്തിന്റെയും, വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായ അദ്ധ്യായങ്ങളിലൂടയാണ് വേദ സഞ്ചരിക്കുന്നത്. ഈ ചിത്രം ക്യാൻവാസിൽ പകർത്തിയിരിക്കുന്നത് ടോബിൻ തോമസ് ആണ്. ഈ കാലഘട്ടം ശക്തമായി ചർച്ചചെയുന്ന പാരിസ്ഥിതിക രാഷ്ട്രീയവും വേദയിലൂടെ മുന്നോട്ടു വെയ്ക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *