മെസ്സിയെയും എംബാബയെയും പുകഴ്ത്തി മലയാള സിനിമ

ലോകമെമ്പാടും ഉള്ളവർ ഒരുപോലെ ഉറ്റുനോക്കിയ ഫൈനൽ ആയിരുന്നു കഴിഞ്ഞ രാത്രിക്കു ഖത്തർ വേദി സാക്ഷ്യം വഹിച്ചത്. വലിയ താരങ്ങൾ അടക്കം നിരവധി പേരാണ് ഫിഫ ഫൈനൽ കാണാൻ എത്തിയത്. അതിൽ മലയാളികളുടെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പങ്കു ചേർന്നിരുന്നു. താരങ്ങൾ ഗ്യാലറിയിൽ നിന്നെടുത്ത ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. .

2014ൽ കൈ അകലത്തിൽ കൈവിട്ട ലോക കിരീടം 2022ൽ മെസിയുടെ കൈകളിലേക്ക് എത്തിയപ്പോൾ അത് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളിൽ ആവേശം തീര‍ത്തു. ഈ അവസരത്തിൽ അർജന്റീനയ്ക്കും കട്ടയ്ക്ക നിന്ന് എംബാപ്പെയ്ക്കും ആശംസകളും അഭിനന്ദനവുമായി എത്തുകയാണ് മലയാള സിനിമാ ലോകം.

‘എന്തൊരു രാത്രി !!! നല്ല കളി !! സമ്പൂർണ്ണ Goosebumps !! ഒരുപക്ഷെ എക്കാലത്തെയും മികച്ച ഫുട്ബോൾ മത്സരങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ചതിന്റെ ആവേശം”, എന്നാണ് മമ്മൂട്ടി കുറിച്ചത്.

“ഉജ്ജ്വലമായ ഒരു ഫൈനൽ… യോഗ്യരായ രണ്ട് എതിരാളികൾ, അവരുടെ ഹൃദയം തുറന്ന് കളിച്ചു, ദശലക്ഷക്കണക്കിന് ഫുട്ബോൾ ആരാധകർക്ക് ആവേശകരമായ മത്സരം നൽകി. കഠിനമായി ജയിച്ച അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ. 36 വർഷത്തെ അധ്വാനവും കപ്പും ഒരിക്കൽ കൂടി നിങ്ങളുടേതാണ്. ഗംഭീരമായ അവസാന നൃത്തം…ഇത്രയും യോഗ്യരായ എതിരാളികളായതിനും അവസാനം വരെ അവർ നടത്തിയ മികച്ച പോരാട്ടത്തിനും കൈലിയൻ എംബാപ്പെയ്ക്കും ഫ്രഞ്ച് ടീമിനും അഭിനന്ദനങ്ങൾ.ഖത്തർ നന്നായി. ത്രില്ലിന്റെ ഒരു സീസണിന് ഫിഫയ്ക്ക് നന്ദി, 2026 ൽ വീണ്ടും കാണാം”, എന്ന് മോഹൻലാലും .

“എക്കാലത്തെയും മികച്ച ലോകകപ്പ് ഫൈനൽ, എംബാപ്പെ പ്രകൃതിയുടെ ഒരു ശക്തിയാണ്!!! എന്നാൽ ഈ ഫൈനൽ ലിയോണൽ മെസ്സിക്ക് വേണ്ടിയുള്ളതാണെന്ന് ഞാൻ ഊഹിക്കുന്നു”, എന്ന് പൃഥ്വിരാജും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

“എന്താണ് സംഭവിച്ചത് !!! എന്തൊരു ഗെയിം. !!!! എംബാപ്പെ നീ മികച്ചതാണ്, എന്നാൽ ഇത് എപ്പോഴും മെസ്സിക്കുള്ളതായിരുന്നു”, എന്നാണ് ദുൽഖർ പോസ്റ്റ് ചെയ്തത്.

‘അഭിനന്ദനങ്ങൾ അർജന്റീന, G.O.A.T ലിയോണൽ മെസ്സിക്ക് അഭിനന്ദനങ്ങൾ. എന്തൊരു പോരാട്ടമായിരുന്നു എംബാപ്പെ. ഫ്രാൻസ് ഫൈനൽ കളിച്ചതിന് അഭിനന്ദനങ്ങൾ, ഒരു സ്വപ്ന മത്സരം’, എന്ന് ഉണ്ണി മുകുന്ദൻ കുറിച്ചപ്പോൾ, ‘വിജയി…..ഫുട്ബോൾ!!……വാമോസ് അർജന്റീന…..കൈലിയൻ എംബാപ്പെ എന്ന പേര് ഓർക്കുക… എന്തൊരു കൊലയാളി മനോഭാവമാണ് ആ മനുഷ്യന്!! ഇതുവരെയുള്ള ലോകകപ്പിലെ ഏറ്റവും മികച്ച ഫൈനൽ’, എന്ന് കുഞ്ചാക്കോയും കുറിച്ചു.

മുന് വർഷങ്ങളിൽ നിന്നും പ്രേക്ഷകൾ ഏറ്റവും ഉറ്റു നോക്കിയ വേൾഡ് കപ്പ് ആയിരുന്നു ഈ വർഷം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *