ദിലീപുമായുള്ള സൗന്ദര്യപ്പിണക്കം ജയസൂര്യക്ക് വഴിയൊരുക്കി

    കലഹിച്ചത് മലയാള സിനിമയിൽ നിലനിൽക്കുന്ന ജന്മി കുടിയാൻ മനോഭാവത്തിനെതിരെ. പുതുതലമുറയിലെ പലതാരങ്ങൾക്കും ആദ്യം വഴികാട്ടിയത് തന്റെ സിനിമകൾ എന്നും വിനയൻ.

മലയാള സിനിമയിൽ എന്നും വേറിട്ട വഴികളിലൂടെ സഞ്ചരിച്ചിട്ടുള്ള സംവിധായകനാണ് വിനയൻ. ഒരു ഇടവേളയ്ക്ക് ശേഷം വലിയൊരു ക്യാൻവാസിൽ പകർത്തിയ ഒരു ചരിത്ര സിനിമയുമായാണ് വിനയൻ വന്നിരിക്കുന്നത്. കേരളത്തിലെ ആദ്യകാല നവോഥാന നായകരിൽ ഒരാളായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജീവിതമാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ വിനയൻ പകർത്തിയത്. സിനിമ വലിയ വിജയവും നേടി.

പത്തൊമ്പതാംനൂറ്റാണ്ടിലൂടെ ശക്തമായൊരു തിരിച്ചുവരവാണ് വിനയൻ നടത്തിയിരിക്കുന്നത്. മലയാള സിനിമയിലെ താരധിപത്യത്തെ എന്നും ചോദ്യം ചെയ്തിട്ടുള്ള വിനയൻ, താരമൂല്യം നോക്കാതെയാണ് തന്റെ സിനിമകൾ വിജയിപ്പിച്ചിട്ടുള്ളത്. അതിന്റെ മറ്റൊരു തെളിവാണ് പത്തൊമ്പതാം നൂറ്റാണ്ട്.

Leave a Reply

Your email address will not be published. Required fields are marked *