വിജയ് വെള്ളിത്തിരയില്‍ മൂന്ന് പതിറ്റാണ്ട്‌

ചെന്നൈ: തമിഴകത്തിന്റെ ഇളയദലപതി വിജയ് വെള്ളിത്തിരയിൽ മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഈയവസരത്തിൽ തമിഴ്നാട്ടിൽ പലയിടങ്ങളിലായി ആരാധകർ പലതരം ആഘോഷങ്ങൾ നടത്തിവരികയാണ്.

വിജയ് മക്കൾ ഇയക്കം എന്ന വിജയ് ആരാധകരുടെ ചാരിറ്റി സംഘടന പ്രവർത്തിയാണ് വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. നടൻ വിജയ് സിനിമയിൽ 30 വർഷം പൂർത്തിയാക്കിതിൻറെ ഭാഗമായി നവജാത ശിശുക്കൾക്കു സ്വര്ണമോതിരം നൽകിയിരുന്നു.

30 നവജാത ശിശുക്കൾക്കാണ് വിജയ് ആരാധകർ സ്വർണമോതിരങ്ങളും വസ്ത്രങ്ങളും സമ്മാനമായി നൽകിയത്. അഡയാർ സർക്കാർ മറ്റേണിറ്റി ആശുപത്രിയിലായിരുന്നു സംഘടനാപ്രവർത്തകർ ഈ ആഘോഷം നടത്തിയത്. സമാനരീതിയിൽ നേരത്തേ ക്രോംപേട്ട് സർക്കാർ ആശുപത്രിയിൽ 20 നവജാത ശിശുക്കൾക്ക് വിജയ് ആരാധകർ ചേർന്ന് സ്വര്ണമോതിരം നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *