രഞ്ജിത് വിവാദത്തിൽ പ്രതികരിച്ചു വിധു വിൻസെന്റും ഷാഫി പറമ്പിലും രംഗത്ത്

രഞ്ജിത് വിവാദത്തിൽ പ്രതികരിച്ചു വിധു വിൻസെന്റും ഷാഫി പറമ്പിലും രംഗത്ത്. ചലച്ചിത്രമേളയിലെ ആൾക്കൂട്ട പ്രതിഷേധം നായ്ക്കൾ കുരയ്ക്കുന്നത് പോലെയാണെന്ന രഞ്ജിത്തിന്റെ പ്രസ്താവന പങ്ക് വച്ചാണ് വിധു സമൂഹ മാധ്യമത്തിൽ പ്രതിഷേധിച്ചത്.

‘നിങ്ങളെ ഓർത്തു ലജ്ജിക്കുന്നു’ എന്ന അടികുറിപ്പോടെ ആണ് വിധു വിൻസെന്റ് രഞ്ജിത്തിനെതിരെ രംഗത്ത് വന്നത്. ആൾകൂട്ടപ്രതികരണം നായകളോട് ഉപമിച്ച രഞ്ജിത്തിന്റെ പ്രസ്താവനയോട് പ്രതികരിച്ചു നിരവധി പേർ രംഗത്ത് വന്നിരുന്നു.

രഞ്ജിത്ത് കേരളത്തോട് മാപ്പു പറയണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ പ്രതികരിച്ചു.
‘ഉപമയൊക്കെ കൊള്ളാം രഞ്ജിത്ത് സാറേ, പക്ഷേ കാര്യസ്ഥന്റെ നായ കുരക്കുന്നതിന് സമാനമായി ചെറുപ്പക്കാരുടെ പ്രതിഷേധത്തെ കാണുന്ന മാടമ്പിത്തരത്തിന് തലകുനിക്കാൻ കേരളത്തെ കിട്ടില്ല…

തോന്ന്യവാസം വിളിച്ച് പറഞ്ഞിട്ട് പഴയ എസ്എഫ്ഐ ലേബലിന്റെ കൂട്ട് പിടിച്ച് രക്ഷപ്പെടുവാൻ കസേര വലിച്ചിട്ടിരിക്കുന്നത് അവനവന്റെ തറവാട്ടു മുറ്റത്തല്ലെന്നും ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സംഘടിപ്പിക്കുന്ന മേളയുടെയും അക്കാദമിയുടെയും അധ്യക്ഷ പദവിയിലാണെന്ന് ഓർമ്മ വേണം എന്നും അദ്ദേഹം പറഞ്ഞു .
കഴിഞ്ഞ ദിവസം ഹരീഷ് പേരടി ഇതിനോട് പ്രതികരിച്ച വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *