വിജയ് ചിത്രം വാരിസിലെ പുത്തൻ ​ഗാനം

ചെന്നൈ: ആരാധകരെ ആവേശം കൊള്ളിച് വിജയ് ചിത്രം വാരിസിലെ പുതിയ ഗാനം പുറത്തിറങ്ങി ‘ തീ ഇത് ദളപതി…’ എന്ന് തുടങ്ങിയ ഗാനമാണ് റ്റി സീരീസിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തത്.

പൊങ്കലിൽ ആരാധകരെ ഇളകി മറിക്കാൻ ഒരുങ്ങി ചിത്രം വാരിസിലെ ഗാനം പുറത്തിറങ്ങി. വിവേകിന്റെ വരികൾക്ക് തമൻ സംഗീതം തൽകിയ ഗാനം ആലപിച്ചിരിക്കുന്നത് തമിഴ് താരം സിമ്പുവാണ് . തമിഴിലെ പ്രമുഖ കൊറിയോഗ്രാഫർ സാൻഡി മാസ്റ്റർ അന്ന് ഗാനത്തിന്റെ നൃത്ത ചുവടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് . വംശി സംവിധാനം ചെയ്ത വാരിസിലെ ‘രഞ്ചിതമേ’ എന്ന ഗാനം ഇതിനോടകം വാൻ ഹിറ്റായിരുന്നു . രശ്‌മിക മന്ദാനയാണ് ചിത്രത്തിലെ നായിക . അജിത് ചിത്രമായ ‘തുനിവും’ വാരിസിനോടൊപ്പം റിലീസ് ചെയുന്നു . നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ബീസ്റ്റ് ആണ് ഒടുവിൽ റിലീസ് ചെയ്ത വിജയ് ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *