വാരിസിന്റെ പുതിയ വെളിപ്പെടുത്തലുമായി നിർമ്മാതാവ് ദിൽ രാജു

ഇളയ ദളപതി വിജയ് യുടെ വരാനിരിക്കുന്ന ചിത്രമായ വാരിസിന്റെ പുതിയ വെളിപ്പെടുത്തലുമായി നിർമ്മാതാവ് ദിൽ രാജു. 2023 ജനുവരി 12 ന് പൊങ്കലിന് തമിഴ്നാട്ടിൽ റിലീസ് ചെയ്യാൻ പോകുന്ന ചിത്രമാണ് വാരിസ്. വിജയി നായകനാകുന്ന ചിത്രത്തിൽ. രശ്മികയാണ് ഹീറോയിനായി എത്തുന്നത്.

വംശിയുടെ സംവിധാനത്തിൽ വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വാരിസ് ‘. സിനിമ തിയേറ്ററുകളിലെത്താൻ ദിവസങ്ങൾ എണ്ണി വിജയ് പ്രേമികൾ കാത്തിരിക്കുമ്പോൾ, ചിത്രത്തിൻറെ നിർമ്മാതാവ് ദിൽ രാജു വാരിസ് സംബന്ധിച്ച് വലിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. സൂപ്പർസ്റ്റാർ മഹേഷ് ബാബുവിനെ മനസ്സിൽ വെച്ചാണ് വാരിസുവിന്റെ തിരക്കഥ ആദ്യം തയ്യാറാക്കിയത്. എന്നാൽ തിരക്കഥ പൂർത്തിയായ സമയത്ത് മഹേഷ് ബാബു ഏറെ തിരക്കിലായി. തുടർന്ന് രാംചരനെയും അല്ലു അർജുനെയും പ്രഭാസിനെയും സമീപിച്ചെങ്കിലും ചിത്രം മുന്നോട് പോയില്ല . ഈ ഘട്ടത്തിലാണ് തമിഴിലും, തെലുങ്കിലും ചിത്രം ഒന്നിച്ച് എടുക്കാൻ തീരുമാനിച്ചതും ദളപതി വിജയിയെ സമീപിക്കുന്നതും. ഇതോടെ ഈ പ്രൊജക്ട് ഓണായെന്ന് ദിൽ രാജു പറയുന്നു. അതേ സമയം വിജയ്‌ നായകനാകുന്ന വാരിസും അജിത്തിന്റെ തുണിവും ഒരേ ദിവസമാണ് റിലീസിന് തയ്യാറെടുക്കുന്നത്. എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് ഏറ്റുമുട്ടലിനാണ് പൊങ്കലിന് തമിഴ് സിനിമ രംഗം സാക്ഷ്യം വഹിക്കുക.

Leave a Reply

Your email address will not be published. Required fields are marked *