റിലീസിന് മുന്നേ കഥ പുറത്തുവിട്ട് വാരിസ് ടീം

ഇളയ ദളപതി വിജയ് നായകനായി വംശി പൈടിപള്ളി സംവിധാനത്തിൽ 2023 പൊങ്കൽ റിലീസിന് കാത്തിരിക്കുന്ന ചിത്രമാണ് വരിസ്. ഇപ്പോഴിതാ ചിത്രത്തിന്റ കഥയെക്കുറിച്ചുള്ള സൂചനകൾ പുറത്ത് വീട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

2023 ജനുവരി 12 ന് പൊങ്കലിന് തമിഴ്നാട്ടിൽ റിലീസ് ചെയ്യാൻ പോകുന്ന ചിത്രമാണ് വാരിസ്. വിജയ് നായകനാകുന്ന ചിത്രത്തിൽ. രശ്മികയാണ് ഹീറോയിനായി എത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റ കഥയെക്കുറിച്ചുള്ള സൂചനകൾ പുറത്ത് വീട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ, ചിത്രം ഒരു അർബൻ ഫാമിലി എന്റർടെയ്‌ൻനർ ആണെന്നും വളർത്തച്ഛന്റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് വന്നുചേരുന്ന കണക്കില്ലാത്ത സ്വത്തും അതിനോട് അനുബന്ധിച് നടക്കുന്ന സംഭവവിഹാസങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെ ആണ് വിജയ അവതരിപ്പിക്കുന്നത്. സൂപ്പർസ്റ്റാർ മഹേഷ് ബാബുവിനെ മനസ്സിൽ വെച്ചാണ് വാരിസുവിന്റെ തിരക്കഥ ആദ്യം തയ്യാറാക്കിയത്. എന്നാൽ തിരക്കഥ പൂർത്തിയായ സമയത്ത് മഹേഷ് ബാബു ഏറെ തിരക്കിലായി. തുടർന്ന് രാംചരനെയും അല്ലു അർജുനെയും പ്രഭാസിനെയും സമീപിച്ചെങ്കിലും ചിത്രം മുന്നോട്ട് പോയില്ല.

ഈ ഘട്ടത്തിലാണ് തമിഴിലും, തെലുങ്കിലും ചിത്രം ഒന്നിച്ച് എടുക്കാൻ തീരുമാനിച്ചതും ദളപതി വിജയിയെ സമീപിക്കുന്നതും. ഇതോടെ ഈ പ്രൊജക്ട് ഓണായെന്ന് ദിൽ രാജു മുൻപ് പറഞ്ഞിരുന്നു. അതേ സമയം വിജയ്‌ നായകനാകുന്ന വാരിസും അജിത്തിന്റെ തുണിവും ഒരേ ദിവസമാണ് റിലീസിന് തയ്യാറെടുക്കുന്നത്. എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് ഏറ്റുമുട്ടലിനാണ് പൊങ്കലിന് തമിഴ് സിനിമ രംഗം സാക്ഷ്യം വഹിക്കുക.

എല്ലാത്തരം പ്രഷകർക്കും ഇഷ്ടപെടുന്നതരത്തിലുള്ള ഒരു ഇമോഷണൽ
ക്ലൈമാക്സ്‌ ആണ് വരിസിൻറെത് എന്ന് ചിരത്തിന്റെ സംഘടന സംവിധായകൻ ദിലീപ് സുഭരായൻ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ടീസറോ ട്രയൽറോ ഇത് വരെ പുറത്തു വിട്ടിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *