നാലര മില്യൺ വ്യൂസ് കടന്ന് വിജയ് നായകനായ “വാരിസ്”ലെ പുതിയ ഗാനം

നാലര മില്യൺ വ്യൂസ് കടന്ന് വിജയ് നായകനായ “വാരിസ്”ലെ പുതിയ ഗാനം
പൊങ്കൽ റിലീസായി 2023 ജനുവരി 12ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക..

വിജയ് നായകനാകുന്ന പുതിയ ചിത്രം ‘വാരിസ്’ലെ മൂന്നാമത്തെ ഗാനം റിലീസായി, ചുരുങ്ങിയ സമയം കൊണ്ട് നാലര മില്യൺ പ്രേക്ഷകരാണ് കണ്ടിരിക്കുന്നത്. മലയാളത്തിൻ്റെ പ്രിയ ഗായിക കെ.എസ് ചിത്ര ആലപിച്ചിരിക്കുന്ന ഗാനത്തിൻ്റെ സംഗീതം എസ്.തമൻ ആണ് ഒരുക്കിയിരിക്കുന്നത്.’സോൾ ഓഫ് വാരിസ്’ എന്ന ടാഗ് ലൈനിൽ ഒരുക്കിയ ഗാനത്തിൻ്റെ വരികൾ വിവേകിൻ്റേതാണ്. വംശി പൈടിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. താരത്തിന്റെ 66–ാമത്തെ ചിത്രമാണിത്. രശ്മിക മന്ദാനയാണ് നായിക. ശ്രീ വെങ്കടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേർന്നാണ് നിർമാണം.

തിമിഴിന് പുറമേ തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലുമായി ജനുവരി 12 ന് റിലീസ് ചെയ്യും. വിജയ്‌യ്ക്കൊപ്പം പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാകും ‘വാരിസ്’. പ്രഭു, എസ്.ജെ സൂര്യ, ജയസുധ, സംഗീത, സംയുക്ത, ഷാം, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. കാർത്തിക് പളനി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിംങ്ങ് നിർവഹിക്കുന്നത് കെ.എൽ പ്രവീൺ ആണ്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.

Leave a Reply

Your email address will not be published. Required fields are marked *