വിജയ്‍യുടെ ‘വാരിസ്’ എന്ന ചിത്രത്തിന്റെ ജൂക്ക്ബോക്സ് പുറത്തുവിട്ടിരിക്കുന്നു

വിജയ്‍യുടെ ‘വാരിസ്’ എന്ന ചിത്രത്തിന്റെ ജൂക്ക്ബോക്സ് പുറത്തുവിട്ടിരിക്കുന്നു. ഇതിനകം പുറത്തിറങ്ങിയ മറ്റു ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്ബോക്സാണ് പുറത്തുവിട്ടിരിക്കുന്നത്.

ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് “വാരിസ്”. ചിത്രത്തിന്റെ ജൂക്ക്ബോക്സ് പുറത്തുവിട്ടിരിക്കുന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ ആരാധകരെ സന്തോഷിപ്പിക്കുന്നത്. വിജയ് പാടിയ ‘രഞ്‍ജിതമേ’ എന്ന ഗാനവും, തീ ദളപതി’, ‘സോള്‍ ഓഫ് വാരിസ്’, ‘ജിമിക്കി പൊണ്ണ്’, ‘വാ തലൈവാ’ എന്നീ ഗാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്ബോക്സാണ് പുറത്തുവിട്ടിരിക്കുന്നത്.

പൊങ്കൽ റിലീസായി 2023 ജനുവരി 12ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൻറെ സംവിധാനം വംശി പൈഡിപ്പള്ളിയാണ്. ചിത്രത്തിൻറെ സംഗീതം എസ് തമനാണ് ച്യ്തിരിക്കുന്നത്.
തിമിഴിന് പുറമേ തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലുമായി ജനുവരി 12 ന് റിലീസ് ചെയ്യും. വിജയ്‌യ്ക്കൊപ്പം പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാകും ‘വാരിസ്’. . കാർത്തിക് പളനി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിംങ്ങ് നിർവഹിക്കുന്നത് കെ.എൽ പ്രവീൺ ആണ്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്. വിജയ്‍യുടെ അറുപത്തിയാറാം ചിത്രമായ വാരിസിൽ രഷ്മിക മന്ദാനായാണ് നായിക. പ്രഭു, എസ്.ജെ സൂര്യ, ജയസുധ, സംഗീത, സംയുക്ത, ഷാം, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *