കേരളത്തിൽ ‘തുനിവിനെ’ പിന്നിലാക്കി ‘വാരിസ്’

കേരളത്തിൽ ‘തുനിവിനെ’ പിന്നിലാക്കി ‘വാരിസ്’. പൊങ്കൽ റിലീസ് ആയാണ് തമിഴ് സൂപ്പർ താരങ്ങളായ വിജയുടെയും അജിത്തിൻ്റെയും ചിത്രങ്ങൾ എത്തിയത്. നീണ്ട വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് തലയുടെയും ദളപതിയുടെയും ചിത്രങ്ങൾ ഒരേ ദിവസം എത്തുന്നത് .

തമിഴ്നാട്ടിലെ മാത്രമല്ല, തെന്നിന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തിയറ്റര്‍ വ്യവസായത്തെ സംബന്ധിച്ചും ഏറെ ശ്രദ്ധേയമായിരുന്നു ഈ പൊങ്കല്‍ കാലം. വിജയ് ആരാധകരും അജിത് ആരാധകരും ഏറെ ഉറ്റു നോക്കിയ ചിത്രങ്ങൾ ആയിരുന്നു പൊങ്കൽ റിലീസ് ആയി എത്തിയ തുനിവും വാരിസും . സമ്മിശ്ര പ്രതികരണങ്ങളാണ് റിലീസ് ദിനത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ക്കു ശേഷം ഇരു ചിത്രങ്ങള്‍ക്കും ലഭിച്ചത്. എല്ലാ മാര്‍ക്കറ്റുകളിലും വിജയ് ചിത്രത്തിനാണ് കളക്ഷനില്‍ മേല്‍ക്കൈ. എന്നാല്‍ കേരളമുള്‍പ്പെടെ ചിലയിടങ്ങളില്‍ വാരിസ് നേടിയ മാര്‍ജിന്‍ ഏറെ ശ്രദ്ധേയവുമാണ്.

കേരളത്തിലും മികച്ച തിയറ്റര്‍ കൌണ്ട് ആയിരുന്നു വിജയ്, അജിത്ത് ചിത്രങ്ങള്‍ക്ക്. ഇപ്പോഴിതാ ആദ്യ വാരം ഈ ചിത്രങ്ങള്‍ കേരളത്തില്‍ നിന്ന് നേടിയ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് അനുസരിച്ച് തുനിവ് ആദ്യവാരം കേരളത്തില്‍ നിന്ന് നേടിയത് 4.45 കോടി ആണ്. അതേസ്ഥാനത്ത് വിജയ് ചിത്രം വാരിസ് നേടിയിരിക്കുന്നത് 11.3 കോടിയും. ഏകദേശം മൂന്നിരട്ടിയോളം കൂടിയ മാര്‍ജിനിലാണ് വിജയ് ചിത്രത്തിന്‍റെ കേരളത്തിലെ കളക്ഷന്‍ ഇപ്പോള്‍ നില്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *