ലെന പോലീസ് വേഷത്തിലെത്തുന്ന ‘വനിത’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ

ലെന പോലീസ് വേഷത്തിലെത്തുന്ന ‘വനിത’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. ചിത്രം ജനുവരി 20ന് റിലീസിനെത്തും. റഹിം ഖാദർ ആണ് ചിത്രം സംവിധാനം ചെയുന്നത്.

ലെനയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ റഹിം ഖാദർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വനിത’. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. ഷട്ടർ സൗണ്ട് എൻ്റർടെയിൻമെൻ്റ്, മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളിൽ ജബ്ബാർ മരക്കാർ ആണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ പുരോഗമിക്കുന്നു.

ചിത്രം ജനുവരി 20 ന് റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഷമീർ ടി മുഹമ്മദ് ആണ് ഛായാഗ്രാഹകൻ. വനിത എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ലെന അവതരിപ്പിക്കുന്നത്. ലെനയുടെ സിനിമാ ജീവിതത്തിലെ തന്നെ ശക്തമായ കഥാപാത്രമായിരിക്കും ‘വനിത’ എന്ന് നിസംശയം പറയാം.

ലെനയെ കൂടാതെ സീമ ജി നായർ, നവാസ് വള്ളിക്കുന്ന്, ശ്രീജിത്ത്‌ രവി, സലിം കുമാർ, കലാഭവൻ നവാസ് എന്നിവരും ഒരു കൂട്ടം യഥാർത്ഥ പോലീസ്കാരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *