ടിക്കറ്റ് എടുക്കുന്നവര്‍ക്ക് വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നു സംവിധായകൻ വംശി

ടിക്കറ്റ് എടുക്കുന്നവര്‍ക്ക് വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നു സംവിധായകൻ വംശി. വിമര്‍ശനങ്ങളില്‍ നിന്ന് വേണ്ടത് സ്വീകരിക്കും അല്ലാത്തവ തളളിക്കളയുമെന്നും വംശി പറഞ്ഞു ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകൻ്റെ പ്രതികരണം.

വംശി പൈഡിപ്പള്ളിയുടെ വിജയ് ചിത്രം വാരിസ് വിജയകരമായി പ്രദർശനം തുടരുകയാണ് . പ്രേക്ഷ പ്രശംസയ്ക്ക് ഒപ്പം തന്നെ ബോക്സ് ഓഫീസിലും ചിത്രം മികച്ച കളക്ഷൻ നേടി കഴിഞ്ഞു. ഇപ്പോഴിതാ കാശ് കൊടുത്ത് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് സിനിമയെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്ന് പറയുകയാണ് വംശി.

വിമര്‍ശനങ്ങളില്‍ നിന്ന് വേണ്ടത് സ്വീകരിക്കും അല്ലാത്തവ തളളിക്കളയുമെന്നും വംശി പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം. ‘എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമയും ഉണ്ടാവില്ല. ഏറ്റവും കൂടുതൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട സിനിമ എന്ന് മാത്രമേ പറയാനാകൂ. അതുപോലെ തന്നെ ക്രീയേറ്റർക്കും പൂർണ സംതൃപ്തി നൽകുന്ന സിനിമകൾ ഉണ്ടാകില്ല. നല്ല കലാകാരന് കുറച്ചും കൂടി നന്നാക്കാമായിരുന്നു എന്നാകും ഓരോ സിനിമകൾ കഴിയുമ്പോഴും തോന്നുക. ശ്രദ്ധ നേടാനായി മാത്രം സിനിമയെ വിമര്‍ശിക്കുന്നവരുണ്ട്. അങ്ങനെയുള്ളവര്‍ ചില മുന്‍വിധികളോടെയാണ് തിയറ്ററിൽ എത്താറുള്ളത്. അവരുടെ വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കുന്നില്ല. സിനിമയെ ആസ്വദിക്കാന്‍ വരുന്നവരെയാണ് ഞാന്‍ പ്രേക്ഷകരായി കാണുന്നത്’, എന്നും വംശി പറഞ്ഞു.

ജനുവരി 11നാണ് വാരിസ് തിയറ്ററുകളിൽ എത്തിയത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

Leave a Reply

Your email address will not be published. Required fields are marked *