വാമനൻ ഡിസംബർ 16 നു തിയേറ്ററിലേക്ക്

കൊച്ചി: ഇന്ദ്രൻസിനെ നായക കഥാപാത്രമാക്കി നവാഗതനായ എ ബി ബിനിൽ കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത വാമനൻ ഡിസംബർ 16 നു തിയേറ്ററിലേക്ക് എത്തുന്നു.ഹൊറർ സൈക്കോ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ് വാമനൻ.

ഒരു മലയോര ഗ്രാമത്തിൽ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഹോം സ്റ്റേ മാനേജറായാണ് ഇന്ദ്രൻസിന്റെ കഥാപാത്രം.മൂവി ഗ്യാങ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ ബാബു കെ ബി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബൈജു സന്തോഷ്, അരുൺ, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി നായർ, ദിൽസ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സന്തോഷ് വർമ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികൾക്ക് നിതിൻ ജോർജ് സംഗീതം പകരുന്നത് .

ഇന്ദ്രൻസിന്റെ സിനിമാ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമാകും വാമനൻ.അതേസമയം, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രമാണ് ഇന്ദ്രൻസിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. വിനയൻ സംവിധാനം ചെയ്ത ചിത്രത്തിൽ സിജു വിത്സനാണ് നായകനായി എത്തിയത്. ഉടൽ എന്ന ചിത്രത്തിലും ഇന്ദ്രൻസ് അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവാഗതനായ രതീഷ് രഘുനന്ദൻ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രമാണ് ഉടൽ. ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *