ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വാമനൻ തമിഴിലേക് റീമേക്ക് ചെയുന്നു

ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വാമനൻ തമിഴിലേക് റീമേക്ക് ചെയുന്നു. പ്രമുഖ നടൻ നായകനാകും. ഉടൻ തന്നെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

ഇന്ദ്രൻസ് നായകനായി ഹൊറർ സൈക്കോ ത്രില്ലർ വാമനന് തമിഴിൽ റീമേക്ക് ചെയുന്നു. ചിത്രം കണ്ട് ഇഷ്ടപ്പെട്ട പ്രമുഖ തമിഴ് നടൻ തമിഴ് റീമേക്കിന് സമ്മതിക്കുകയായിരുന്നു. താരത്തിന്റെ വിവരങ്ങൾ പിന്നണി പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. ഉടൻ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന.

മൂവി ഗ്യാങ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ ബാബു നിർമ്മിച്ച് എ.ബി ബിനിൽ സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു റിസോർട്ട് മാനേജറായിട്ടാണ് ഇന്ദ്രൻസ് അഭിനയിക്കുന്നത്. സീമ ജി നായർ, ബൈജു, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ, , അരുൺ ബാബു, ജെറി തുടങ്ങിയവർ അഭിനയിക്കുന്നു.

വാമനൻ എന്ന വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്. പുതിയതായി വാങ്ങിയ വീട്ടിലേക്ക് വാമനൻ കുടുംബവുമായി താമസം മാറുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. അതിനു ശേഷം അവിടെ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങളെ കോർത്താണ് കഥ മുന്നോട്ടു പോകുന്നത് .

Leave a Reply

Your email address will not be published. Required fields are marked *