മേലേടത്ത് രാഘവൻ നായരുടെ വാത്സല്യവീട് ഓർമ്മയുണ്ടോ

    കുടുംബബന്ധങ്ങളുടെ മൂല്യങ്ങളെ കുറിച്ച് സംസാരിച്ച വാത്സല്യം മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാവാത്തൊരു ചിത്രമാണ്. ഹാസ്യവേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച കൊച്ചിന്‍ ഹനീഫയെ സംവിധായകനെന്ന നിലയില്‍ അടയാളപ്പെടുത്തുന്ന ചിത്രം ഇറങ്ങിയിട്ട് 29 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു.

സ്‌നേഹംനിറഞ്ഞ വല്യേട്ടന്‍, കുടുംബത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അധ്വാനശീലനായ കര്‍ഷകന്‍ തിരസ്‌കൃതനാവുന്നതിന്റെ ദുഃഖം, എല്ലാം തിരിച്ചറിയുന്നതിന്റെ സന്തോഷം എന്നിങ്ങനെ പല കാലമായി സിനിമ പറഞ്ഞുപോന്ന കഥതന്നെയായിരുന്നു വാത്സല്യത്തിന്റെതും. എന്നാല്‍ ലോഹിതദാസ് എന്ന എഴുത്തുകാരന്‍ അതിനെ രാമായണത്തിന്റെ അന്തര്‍ധാരയുമായി വിളക്കിച്ചേര്‍ത്തു. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതയിലേക്ക് അന്തരീക്ഷം ഒരുക്കി. കാണുന്ന പ്രേക്ഷകന്റെയും തൊണ്ടയിടറിപ്പിക്കുംവിധം അഭിനയവും സംഭാഷണത്തിലെ മോഡുലേഷനും കൊണ്ട് മമ്മൂട്ടിയും ഒരു സ്‌നേഹത്തിരശ്ശീലതന്നെ തീര്‍ത്തു. കഥയുടെ കൃത്യമായ മൂഡ് അറിഞ്ഞുകൊണ്ട് കൈതപ്രം രചിച്ച പാട്ടുകളും കഥാന്തരീക്ഷത്തെ രാമായണവുമായി ബന്ധിപ്പിക്കുന്നതിലും കാര്‍ഷികലോകനന്മകള്‍ ആവിഷ്‌കരിക്കുന്നതിലും തുണയായി. ചിത്രം സൂപ്പര്‍ഹിറ്റായതിന്റെ ചേരുവകള്‍ വേറേ തിരയേണ്ടതില്ല.

കുടുംബബന്ധങ്ങളുടെ മൂല്യങ്ങളെ കുറിച്ച് സംസാരിച്ച വാത്സല്യം മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാവാത്തൊരു ചിത്രമാണ്. ഹാസ്യവേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച കൊച്ചിന്‍ ഹനീഫയെ സംവിധായകനെന്ന നിലയില്‍ അടയാളപ്പെടുത്തുന്ന ചിത്രം ഇറങ്ങിയിട്ട് 29 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. മേലേടത്ത് രാഘവന്‍ നായര്‍ എന്ന മമ്മൂട്ടി കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ നനവുണര്‍ത്തുന്ന ഒരു ഓര്‍മ്മയാണ്.

മേലേടത്ത് രാഘവന്‍ നായരും കുടുംബവും മാത്രമല്ല ആ വീടും മലയാളികള്‍ക്ക് സുപരിചിതമാണ്. ചിത്രത്തിലെ പ്രധാന ലൊക്കേഷനായ ആ തറവാട് വീടിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് . പാറുകുകളൊന്നും ഏല്‍ക്കാതെ ഇപ്പോഴും അതെപാടി നിലകൊള്ളുകയാണ് പാലക്കാട്ടെ ഈ വീട്. പാലക്കാട് പനമണ്ണയിലെ വാപ്പാലകളം വീടാണ് വാത്സല്യം സിനിമയിലെ പ്രധാന ലൊക്കേഷനായി മാറിയത്. വാത്സല്യം മാത്രമല്ല സുകൃതം ,എന്ന് നിന്റെ മൊയ്ദീന്‍ ,കോട്ടപ്പുറത്തെ കൂട്ടകുടുംബം തുടങ്ങിയ സിനിമകള്‍ക്കും ഈ വീട് പശ്ചാത്തലം ആയിട്ടുണ്ട്. കൊച്ചിന്‍ ഹനീഫ സംവിധാനവും ലോഹിതദാസ് തിരക്കഥയും എഴുതിയ വാത്സല്യം 1993 ഏപ്രില്‍ 11 ന് വിഷു റിലീസായാണ് തീയേറ്ററുകളില്‍ എത്തിയത്. ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രം ആയിരുന്നു. കേരളത്തിലെ തീയേറ്ററുകളില്‍ 255 ലേറെ ദിവസമാണ് വാത്സല്യം പ്രദര്‍ശിപ്പിച്ചത്. വാത്സല്യത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസഥാന അവാര്‍ഡും മമ്മൂട്ടി സ്വന്തമാക്കി. സിദ്ദിഖ് ,ഗീത ഇളവരശി , കുഞ്ഞന്‍ ,ജനാര്‍ദ്ദനന്‍ ,കവിയൂര്‍ പൊന്നമ്മ എന്നിവര്‍ ആയിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

 

Leave a Reply

Your email address will not be published. Required fields are marked *