വിമർശനയത്തിനെതിരെ പ്രതികരണവുമായി സംവിധായകൻ വി . കെ. പ്രകാശ്

മേക്കപ്പ് ആർട്ടിസ്റ് രഞ്ജു രഞ്ജിമാർ ഷൈൻ ടോം ചാക്കോക് എതിരെ നടത്തിയ വിമർശനയത്തിനെതിരെ പ്രതികരണവുമായി സംവിധായകൻ വി . കെ. പ്രകാശ് . രണ്ഞു രഞ്ജിമാർ അടുത്ത സിനിമയായ ലൈവിന്റെ ഭാഗമല്ലെന്നും വി. കെ. പ്രകാശ് പറയുന്നു .

ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രമാക്കി വി. കെ. പ്രകാശ് സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൈവ് . ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ഇടയിൽ ഷൈൻ ചാക്കോയുടെ ഭാഗത്തു നിന്നും ഉണ്ടായ പ്രേശ്നങ്ങൾ വിമർശിച്ചു രഞ്ജു രഞ്ജിമർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു . ഇതിനോട് പ്രതികരിക്കുകയാണ് സംവിധായകൻ വി.കെ. പ്രകാശ് . തൻ്റെ സിനിമയുടെ സെറ്റിൽ കൃത്യസമയത്തു എത്തുകയും കഥാപാത്രങ്ങൾ ഭംഗിയായി ആവിഷ്കരിക്കുകയും ചെയുന്ന നടനാണ് ഷൈൻ ടോം ചാക്കോ എന്നും ഇത്തരം അസത്യ പ്രചാരണങ്ങൾ ഒരു മേക്കപ്പ് ആർട്ടിസ്റ് നടത്തുന്നതിന്റെ ഉദ്ദേശം മനസിലാകുന്നില്ല എന്നും വി. കെ. പ്രകാശ് പറഞ്ഞു . ഇത് തികച്ചും അസത്യ പ്രചാരണം ആണെന്നും ഇതൊന്നും ആരെയും ബാധിക്കാതിരിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

കൂടെ അഭിനയിക്കുന്നതു സ്ത്രീ ആണെന്ന പരിഗണന പോലും നൽകാതെ അല്പവസ്ത്രധാരിയായി സെറ്റിൽ നടക്കുക, ഷോട്ടിന് ഇടയിൽ ഓടി പോവുക തുടങ്ങി നിരവധി പരാമർശങ്ങളാണ് ഷൈൻ ടോം ചാക്കോയ്ക് എതിരെ രണ്ഞു റാണിമാർ ഉന്നയിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *