മകളെ അഭിനന്ദിച്ച് ആശ ശരത്

യുകെയിലെ വാർവിക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ മകളെ അഭിനന്ദിച്ച് ആശ ശരത്. നടിയുടെ മൂത്ത മകൾ ഉത്തരയാണ് ബിസിനസ് അനലിറ്റിക്‌സിൽ ബിരുദാനന്തര ബിരുദം നേടിയത്.

എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം ബിസിനസ്സ് അനലറ്റിക്സിൽ മാസ്റ്റർ ഡിഗ്രി എടുത്തിരുന്നു ആശ ശരത്തിൻറെ മൂത്ത മകൾ ഉത്തര.
‘‘എന്റെ കൊച്ചു പങ്കു യുകെയിലെ വാർവിക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിസിനസ് അനലിറ്റിക്‌സിൽ ബിരുദാനന്തര ബിരുദം നേടിയതു കണ്ടപ്പോൾ ഞാൻ സന്തോഷത്താൽ മതിമറന്നു. എപ്പോഴും ഓർക്കുക, നീ വിശ്വസിക്കുന്നതിലും ധീരയാണ് നീ, വിചാരിച്ചതിലും ശക്തയും, മിടുക്കിയുമാണ്. നീ അറിയുന്നതിലും കൂടുതൽ സ്നേഹിക്കപ്പെടുന്നവളുമാണെന്ന് ഓർക്കുക. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു. ’’ആശ ശരത് കുറിച്ചു.

2021 ലെ മിസ്സ് കേരള റണ്ണര്‍ അപ്പുമായിരുന്ന ഉത്തര അമ്മയ്‌ക്കൊപ്പം നൃത്ത വേദികളില്‍ സജീവമാണ് . മനോജ് കാനയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ഖെദ്ദ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ ഉത്തരയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ആദിത്യയാണ് വരൻ. മാർച്ച് 18നാണ് ഇരുവരുടെയും വിവാഹം.

ആശ ശരത്തിന് രണ്ടു പെൺമക്കളാണ്. ഇളയമകൾ കീർത്തന. കാനഡയിലെ വെസ്റ്റേൺ സർവകലാശാലയിൽ നിന്നും സിന്തറ്റിക് ബയോളജിയിലാണ് ബിരുദം നേടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *