പുതിയ ട്രെൻഡുമായി ഉർഫി ജാവേദ്

പുതിയ ട്രെൻഡുമായി ഉർഫി ജാവേദ്. ജീൻസിൽ ഉർഫി നടത്തിയ പുതിയ പരീക്ഷണമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത് . ജീൻസിനെ ടോപ്പ് ആക്കിയാണ് ഉർഫിയുടെ പുതിയ പരീക്ഷണം.

ഫാഷൻ സ്റ്റേറ്റ്മെന്റിന്റെ പേരിൽ വിമർശനങ്ങൾ നേരിടാൻ മടിയില്ലാത്ത താരമാണ് ഉർഫി ജാവേദ്. നിരവധി ട്രോളുകളും പരിഹാസങ്ങളും തേടിയെത്താറുണ്ടെങ്കിലും ഉർഫി തന്റെ പരീക്ഷണങ്ങൾ തുടരുകയാണ്. ജീൻസുകൊണ്ടുള്ള ഉർഫിയുടെ പരീക്ഷണം ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത് . ജീൻസിനെ ടോപ്പ് ആക്കിയാണ് ഉർഫിയുടെ പുതിയ ഗെറ്റ് അപ്പ് . 2016ൽ ടെവിഷൻ സീരിയലുകളിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഉർഫി. 2021ൽ ബിഗ് ബോസ് ഒടിടി സീസൺ ആദ്യ ഭാഗത്തിലൂടെ നടി ശ്രദ്ധിക്കപ്പെട്ടു. ഉടനെ ബിഗ് സ്ക്രീനിലും അരങ്ങേറ്റം നടത്താൻ ഒരുങ്ങുകയാണ് ഉർഫി.

Leave a Reply

Your email address will not be published. Required fields are marked *