ടെലിവിഷൻ താരവും മോഡലുമായ ഉർഫി ജാവേദിനെതിരെ മുംബൈ പോലീസ് കേസെടുത്തു

    ടെലിവിഷൻ താരവും മോഡലുമായ ഉർഫി ജാവേദിനെതിരെ മുംബൈ പോലീസ് കേസെടുത്തു.തന്നെ പോലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോ വ്യാജമായി ഉർഫി നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു..... ഇത് ശ്രദ്ധയിൽപ്പെട്ടാണ് പോലീസ് നടപടി. വീഡിയോയിൽ ഊർഫിക്കൊപ്പമുണ്ടായിരുന്ന പോലീസ് വേഷം ധരിച്ചവരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.....

ടെലിവിഷൻ താരവും മോഡലുമായ ഉർഫി ജാവേദിനെതിരെ മുംബൈ പോലീസ് കേസെടുത്തു.തന്നെ പോലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോ വ്യാജമായി ഉർഫി നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ടാണ് പോലീസ് നടപടി.

വീഡിയോയിൽ ഊർഫിക്കൊപ്പമുണ്ടായിരുന്ന പോലീസ് വേഷം ധരിച്ചവരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.കഫേയിൽ വെച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്തു എന്ന രീതിയിലാണ് ഉർഫി വീഡിയോ നിർമിച്ചത്.രണ്ട് വനിതാ പോലീസ് ഉദ്യോ​ഗസ്ഥർ ഉർഫിയുടെ അടുത്തുചെന്ന് സംസാരിക്കുകയാണ് വീഡിയോയിൽ.

എന്തിനാണ് തന്നെ കസ്റ്റഡിയിലെടുക്കുന്നതെന്ന് ചോദിക്കുമ്പോൾ പൊതുസ്ഥലത്ത് സഭ്യമല്ലാതെ വസ്ത്രം ധരിച്ചെത്തിയതിന് എന്നാണ് പോലീസുകാർ നൽകുന്ന മറുപടി. വീഡിയോ വൈറലായതോടെ ഇങ്ങനെയൊരു അറസ്റ്റ് നടന്നിട്ടില്ലെന്ന് മുംബൈ ഡി.സി.പി കൃഷ്ണകാന്ത് ഉപാധ്യായ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *