ടോവിനോയുടെ പുത്തൻ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫസ്സ് ഗ്ലാൻസ് പുറത്ത്

    ടൊവിനോ തോമസ് നായകനാകുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' ഫസ്സ് ഗ്ലാൻസ് പുറത്തിറങ്ങി. ഡാർവിൻ കുര്യാക്കോസിന്റെ സംവിധാനത്തിൽ തിയേറ്റർ ഓഫ് ഡ്രീംസും സരിഗമയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.....

ടൊവിനോ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫസ്സ് ഗ്ലാൻസ് പുറത്തിറങ്ങി.ഡാർവിൻ കുര്യാക്കോസിന്റെ സംവിധാനത്തിൽ തിയേറ്റർ ഓഫ് ഡ്രീംസും സരിഗമയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.ആക്ഷൻ പശ്ചാത്തലത്തിൽ ഇറങ്ങുന്ന കുറ്റാന്വേഷണ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും.

ടൊവിനോയോടൊപ്പം സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്,ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, അർത്ഥന ബിനു തുടങ്ങിയ പ്രമുഖ താരങ്ങളും അണി നിരക്കുന്നു.വമ്പൻ ബജറ്റിലൊരുങ്ങുന്ന ചിത്രം ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നാണ്.ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാള ചിത്രം എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.

മാർച്ച് ആറിന് ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജിനു വി എബ്രാഹാമാണ്. എഴുപതോളം മികച്ച താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ പുതുമുഖ നായികമാരും അഭിനയിക്കുന്നുണ്ട്. പതിവ് ഇൻവെസ്റ്റിഗേഷൻ ഫോർമുലയിൽ നിന്ന് മാറി, അന്വേഷകരുടെ കഥയാണ് സിനിമ സംസാരിക്കുന്നത്. ‘തങ്ക’ത്തിന് ശേഷം ഗൗതം ശങ്കർ ചായാഗ്രഹണം നിർവഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *