അജിത് കള്ളനാണോ പോലീസാണോ?

തമിഴകത്തെ അജിത് ആരാധകർ ഒന്നടങ്കം കാത്തിരുന്ന ചിത്രമാണ് തുനിവ്. തുനിവിൻറെ ട്രൈലെർ റിലീസ് ചെയ്തു. ചിത്രത്തിൽ അജിത് കള്ളനാണോ പോലീസാണോ എന്നാണ് ട്രൈലെർ കണ്ട ആരാധകരുടെ സംശയം.

അജിത് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘തുനിവി’ന്റെ ട്രെയിലർ റിലീസ് ചെയ്തു.
ഒരു ബാങ്ക് കൊള്ളയടിക്കുന്നതോടെ ആരംഭിക്കുന്ന ട്രെയിലർ, അജിത് പൊലീസാണോ കൊള്ളക്കാരനാണോ എന്ന ചോദ്യം ബാക്കിയാക്കുന്നുണ്ട്. തിയറ്ററുകളിൽ തീ പടർത്താൻ പറ്റിയ സിനിമ തന്നെയാണ് പൊങ്കലിന് എത്തുകയെന്ന് ട്രെയിലർ ഉറപ്പ് തരുന്നുണ്ട്. അജിത്തിനൊപ്പം ഇതുവരെ കാണാത്ത ബോൾഡ് ​ഗെറ്റപ്പിൽ മഞ്ജു വാര്യരും ഉണ്ട്. എച്ച് വിനോദിന്റെ സംവിധാനത്തിൽ അജിത് നായകനായി എത്തുന്ന ചിത്രം പൊങ്കൽ റിലീസ് ആയി തിയറ്ററുകളിൽ എത്തും. കൺമണി എന്ന കഥാപാത്രത്തെയാണ് തുനിവിൽ മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് തുനിവ്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ‘തുനിവി’ന്റെ ഓടിടി അവകാശം നെറ്റ്‍ഫ്ലിക്സിനാണ് ലഭിച്ചിരിക്കുന്നത് തിയറ്ററര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങുക. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.

പൊങ്കലിന് തുനിവിനൊപ്പം തിയറ്ററുകളിലെത്തുന്ന മറ്റൊരു പ്രധാന ചിത്രം വിജയ്‍യുടെ വരിശ് ആണ്. വംശി പൈഡിപ്പള്ളിയാണ് വാരിസിന്‍റെ സംവിധായകന്‍. നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അജിത്ത് കുമാര്‍, വിജയ് ചിത്രങ്ങള്‍ ഒരേ സമയത്ത് തിയറ്ററുകളില്‍ എത്തുന്നത്. 2014ല്‍ ജില്ലയും വീരവുമായിരുന്നു ഒരേ ദിവസം റിലീസ് ചെയ്ത സിനിമകൾ

Leave a Reply

Your email address will not be published. Required fields are marked *