“തുണിവ്” എന്ന തമിഴ് സിനിമയുടെ ട്രൈലർ ഡിസംബർ 31 റിലീസിന്

“തുണിവ്” എന്ന തമിഴ് സിനിമയുടെ ട്രൈലർ ഡിസംബർ 31 റിലീസിന് തയാറെക്കുകയാണ്.
അജിത് നായകനാകുന്ന തമിഴ് ചിത്രം “തുണിവ് ” മലയാളത്തിലും റിലീസ് ഉണ്ടെന്നു പുതിയ റിപ്പോർട്ടുകൾ.
തമിഴിലേയും മലയാളത്തിലേയും അജിത്ത് ആരാധകർ ഒരുപോലെ കാത്തിരിക്കുന്ന ചിത്ത്രമാണ് “തുണിവ്”. പ്രേക്ഷകർക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ NEW YEAR സമ്മാനമായിരിക്കും ഈ സിനിമ.

അജിത് നായകനാകുന്ന “തുണിവ്” എന്ന ചിത്രത്തിൻറെ തിരക്കഥയും സംവിധാനവും എച്. വിനോദാണ് നിർവഹിക്കുന്നത്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കേരളത്തിലും ചിത്രത്തിന് വ്യാപകമായ റിലീസ് ഉണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഗോകുലം മൂവീസ് ആണ് ചിത്രത്തിൻെറ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. പൊങ്കൽ റിലീസ് ആയിയാവും ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. 250 സ്‍ക്രീനുകളില്‍ ആയിട്ടാണ് അജിത്ത് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുകയെന്നാണ് അറിയാൻ സാധിച്ചത്.
ഇതിനോടകംതന്നെ മഞ്ജു വാര്യരും അജിതും ഒരുമിച്ചുള്ള നിർത്താരംഗം ഉൾപ്പെടുത്തിയ ഗാനം പ്രേക്ഷകർ ഏറ്റടുത്തു കഴിഞ്ഞു. സമുദ്രക്കനി, മഞ്ജു വാര്യർ, അമീർ, പവാനി റെഡ്‌ഡി സിബി ഭുവന തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഉദയനിധി സ്റ്റാലിൻറെ red gaint മൂവീസ് ആണ് തമിഴ് നാട്ടിൽ സിനിമയുടെ വിതരണം നടത്തുന്നത് .

Leave a Reply

Your email address will not be published. Required fields are marked *