പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ “തുനിവി”ലെ ഗാനം പുറത്തു വിട്ടിരിക്കുകകയാണ് അണിയറ പ്രവർത്തകർ

തമിഴകത്തെ തല അജിത് നായകനാകുന്ന ചിത്രമാണ് ”തുനിവ്”. പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ “തുനിവി”ലെ ഗാനം പുറത്തു വിട്ടിരിക്കുകകയാണ് അണിയറ പ്രവർത്തകർ.

ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന അജിത് ചിത്രമാണ് “തുനിവ്”. ആക്ഷൻ ത്രില്ലെർ ആയ “തുനിവി”ലെ ഗാനം ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. “ഹി ഈസ് എ ഗ്യാങ്സ്റ്റാ” എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തു വിട്ടിരിക്കുന്നത്. ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ഷബീർ സുൽത്താനും വിവേകയും ചേർന്നാണ്. ജിബ്രാൻ സംഗീതം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷബീർ സുൽത്താനും ജിബ്രാനും ചേർന്നാണ്.

മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അതിനാൽ തന്നെ തമിഴകത്തേയും മലയാളത്തിലെയും പ്രേക്ഷകർ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് തുനിവ്.

എച്ച് വിനോദ് ആണ് ചിത്രത്തിൻറെ സംവിധാനം. അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രംകൂടിയാണ് തുനിവ്. വീര, സമുദ്രക്കനി, ജോൺ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു. വിജയ്യുടെ വാരിസ് എന്ന ചിത്രത്തിനൊപ്പം പൊങ്കൽ റിലീസായി എത്താനിരിക്കുന്ന ചിത്രമാണ് വാരിസ്.

Leave a Reply

Your email address will not be published. Required fields are marked *