മഞ്ജു വാരിയർ ആലപിച്ച ‘തുനിവിലെ’ ഗാനം പുറത്തിറങ്ങി

മഞ്ജു വാരിയർ ആലപിച്ച ‘തുനിവിലെ’ ഗാനം പുറത്തിറങ്ങി. ‘കാശ് താൻ കടവുൾ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. വൈശാഖ്, മഞ്‍ജു വാര്യർ, ജിബ്രാൻ എന്നിവരാണ് ചിത്രത്തിനായി പാടിയിരിക്കുന്നത്.

എച്ച് വിനോദ് സംവിധാനം ചെയത് അജിത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തുനിവ്’ . ചിത്രത്തിൽ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യറും കേന്ദ്ര കഥാപാത്രത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ മജ്‌ഞു ആലപിച്ച തുനിവിലെ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ് . ഒരാഴ്ച മുൻപാണ് തുനിവിലെ ആദ്യ ഗാനം പുറത്തിറങ്ങിയത്. ആദ്യ ഗാനവും വളരെ ഹിറ്റ് ആയിരുന്നു . ‘കാശ് താൻ കടവുളെ’ എന്ന് തുടങ്ങുന്ന ഗാനമാണ് ചിത്രത്തിലെ പുതിയതായി പുറത്തിറങ്ങിയത്. ജിബ്രാൻ ആണ് ഗാനത്തിന്റെ സംഗീത സംവിധായകൻ .

പൊങ്കലിനോട് അനുബന്ധിച്ചാണ് ചിത്രം റിലീസ് ചെയുക. തുനിവി’ന്റെ ഓടിടി പാർട്‍ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്‍ഫ്ലിക്സിലാണ് ചിത്രം സ്‍ട്രീം ചെയ്യുക. തിയറ്ററർ റീലിസീന് ശേഷമാകും ഒടിടിയിൽ ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങുക. ബോണി കപൂറാണ് ചിത്രം നിർമിക്കുന്നത്. അജിത് ആരാധകർ വളരെ ആകാംഷയോടെയാണ് ചിത്രം കാത്തിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *