“തേര്” റിലീസിന് ഒരുങ്ങുന്നു

അമിത് ചക്കാലക്കൽ നായകനായി എത്തുന്ന ചിത്രമാണ് “തേര്”. ചിത്രത്തിൻറെ ട്രെയ്‌ലർ തന്നെ പ്രേക്ഷകരിൽ ആകാംഷ ജനിപ്പിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥനാകാൻ ശ്രമിക്കുന്ന ഒരു യുവാവും സുഹൃത്തുക്കളും ഒരു കേസിൽ അകപ്പെടുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയമെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന. ചിത്രം 2023 ജനുവരി 6ന് തീയേറ്ററുകളിൽ എത്തും എന്നതാണ് പുതിയ വിവരം. ആക്ഷൻ ത്രില്ലർ വിഭാഗത്തിലെത്തുന്ന ചിത്രമാണ് തേര്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എസ്ജെ സിനുവാണ്.

കുടുംബ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണ് തേര്. ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് ജോബി പി സാമാണ്. ചിത്രത്തിൻറെ ട്രെയ്‌ലർ തന്നെ നിരവധി ആക്ഷൻ സീനുകളുമായിയാണ് എത്തിയിരിക്കുന്നത്. ചിത്രത്തിൻറെ ഷൂട്ടിങ്‌ പ്രധാനമായും പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ആണ് നടന്നത് .
അമിത് ചക്കാലക്കലിനെ കൂടാതെ കലാഭവൻ ഷാജോൺ, ബാബുരാജ്, വിജയരാഘവൻ, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ്‌ വെളിയനാട്‌, സഞ്ജു ശിവറാം, അസീസ് നെടുമങ്ങാട്, സ്മിനു സിജോ, നിൽജ കെ. ബേബി, വീണ നായർ, റിയ സൈറ, സുരേഷ്‌ ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് തേര്.

ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദിനിൽ പികെയാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ടിഡി ശ്രീനിവാസനാണ്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എക്‌സണും നേഹയും ചേർന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *