മക്കൾ സെൽവൻ വിജയ് സേതുപതി – എൽ രാമചന്ദ്രൻ കൂട്ടുകെട്ട് “ദി ആർട്ടിസ്റ്റ്” എന്ന ചിത്രത്തിലൂടെ ഹാട്രിക്കിലേക്ക്

അന്താരാഷ്‌ട്ര തലത്തിൽ പ്രശസ്തനായ ഫോട്ടോഗ്രാഫർ എൽ രാമചന്ദ്രൻ, എല്ലാ വർഷവും വളരെ വ്യത്യസ്തമായ ഒരു തീം തിരഞ്ഞെടുത്ത്, തന്റെ സ്വതസിദ്ധമായ സമീപനത്തിലൂടെ അത് വളരെ മികച്ചതാക്കാറുണ്ട്.. അദ്ദേഹം തന്റെ കോസ്‌മോപൊളിറ്റൻ ടച്ച് ഉപയോഗിച്ച് അതിശയിപ്പിക്കുന്ന മികച്ച ചിത്രങ്ങൾ നിരവധി തവണ സൃഷ്ടിച്ചിട്ടുണ്ട്.. ആ ചിത്രങ്ങളിൽ പലതും അദ്ദേഹം പ്രതിമാസ കലണ്ടറുകളിലേക്ക് മാറ്റാറുണ്ട്.

കുറച്ചു നാളുകൾക്ക് മുൻപ് എൽ രാമചന്ദ്രനും വിജയ് സേതുപതിയും ചേർന്ന് ‘ഹ്യൂമൻ’, ‘കലൈജ്ഞൻ’ എന്നീ തീം ഉൾപ്പെടുത്തി കഴിഞ്ഞ വർഷങ്ങളിൽ ഫോട്ടോഷൂട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ , തുടർച്ചയായ മൂന്നാം വർഷവും, എൽ രാമചന്ദ്രൻ 2023 കലണ്ടറിന്റെ പ്രമേയമായ ‘ദ ആർട്ടിസ്റ്റ്’ എന്ന ക്രിയേറ്റീവ് തീംമിൽ വിജയ് സേതുപതിയെ അവതരിപ്പിച്ച് ഹാട്രിക് നേടുകയാണ്.

ഇത് യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി, നൂറുകണക്കിന് ആളുകൾ പത്ത് ദിവസത്തിലധികം കഠിന പരിശ്രമം നടത്തി 12 ഓളം സെറ്റുകൾ നിർമ്മിച്ചു എന്നുള്ളതും ശ്രദ്ധേയമാണ്.

ഇതിനെപറ്റി എൽ രാമചന്ദ്രൻ പറഞ്ഞത് ഇങ്ങനെ ആയിരുന്നു;, “കലയും ഭാവനയും കൂടാതെ ഇതിൽ നിരവധി സാമൂഹിക പരിവർത്തനങ്ങൾ കൊണ്ടുവന്നിട്ടുണ്ട്; നിരവധി സംരംഭങ്ങളുടെ അടിത്തറയായി അത് നന്നായി പ്രവർത്തിച്ചിട്ടുണ്ട്; അനേകം ആളുകളെ സന്തോഷിപ്പിക്കുകയും ചെയ്തു. അത്തരത്തിലുള്ള ഓരോ സ്രഷ്ടാക്കൾക്കുമായി ‘ദ ആർട്ടിസ്റ്റ്’ സമർപ്പിക്കുന്നു,” തിരക്കേറിയതുമായ പല ഷെഡ്യൂളുകൾക്കിടയിലും ഈ സവിശേഷമായ ആശയം ഉൾക്കൊണ്ട് അതിനായി ഞങ്ങൾക്കൊപ്പം നിന്ന മക്കൾ സെൽവൻ വിജയ് സേതുപതിയോട് ഹൃദയം തുറന്നു നന്ദി രേഖപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *