കൈയില്‍ വടിയും പിടിച്ച്, കുട്ടികളെ ശാസിച്ചിരുന്ന അധ്യാപകരുടെ കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ അധ്യാപകരും വിദ്യാര്‍ഥികളെപ്പോലെ അടിപൊളിയാണ്. അധ്യാപികമാരും വിദ്യാര്‍ഥികളും ഒരുപോലെ തകർത്താടിയ മനോഹരമായ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
ഷാരൂഖ് ഖാന് ചിത്രം പത്താനിലെ ‘ജൂമേ ജൊ പത്താന്’ എന്ന ഗാനത്തിനൊപ്പം അധ്യാപികമാരും ചുവടുവെയ്ക്കുകയായിരുന്നു. ഡല്‍ഹി സര്‍വകാലാശാലയിലെ ജീസസ് ആന്റ് മേരി കോളേജിലെ കൊമേഴ്സ് ഡിപാര്‍ട്മെന്റിലെ അധ്യാപികമാരാണ് വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്തത്.
വിദ്യാര്‍ഥികളുടെ ഡാന്‍സിന് ഇടയ്ക്ക് അപ്രതീക്ഷിതമായി അധ്യാപികമാര്‍ കയറി വരികയായിരുന്നു. സാരിയുടുത്ത് ‘കൂള്‍’ ആയി വന്ന ഗുരുക്കന്മാരെ കൈയടികളോടെയാണ് കുട്ടികള്‍ സ്വീകരിച്ചത്.