സ്വാസികയുടെ കളരിപ്പറ്റ് വീഡിയോയും വീഡിയോയ്ക്ക് താഴെ വന്ന കമെന്റുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച

സ്വാസികയുടെ കളരിപ്പറ്റ് വീഡിയോയും വീഡിയോയ്ക്ക് താഴെ വന്ന കമെന്റുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച. കമെന്റിനു മറുപടിനൽകിയിരിക്കുകയാണ് സ്വാസിക.

ബി​ഗ്- മിനി സ്ക്രീനുകളിൽ ഒരുപോലെ തിളങ്ങുന്ന താരമാണ് സ്വാസിക. മിനി സ്ക്രീനിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് മലയാള സിനിമയിൽ സജീവമാകുക ആയിരുന്നു. താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഏറെ ശ്രദ്ധനേടാറുണ്ട്. കുറച്ച് ദിവസമായി കളരിപ്പയറ്റ് അഭ്യസിക്കുന്ന ഫോട്ടോകാലും വീഡിയോകളുമാണ് സ്വാസിക പങ്കുവയ്ക്കുന്നത്. ഇവയും ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഈ പോസ്റ്റിന് താഴെ വന്ന നെ​ഗറ്റീവ് കമന്റിന് സ്വാസിക നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

“ഇനി രണ്ട് പടവും കൂടി കഴിഞ്ഞാൽ ഫീൽഡ് ഔട്ട് ആണ് . കൂടുതൽ അഭ്യാസം ഒന്നും വേണ്ട, പിന്നെ വീട്ടിൽ തന്നെ അടങ്ങി ഇരിക്കാം..”, എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് ” വീട്ടിൽ ഇരിക്കുമ്പോൾ ടൈം പാസിന് വേണ്ടിയാണ് പഠിക്കുന്നെ.. എന്തിനെയും നേരിടാൻ താൻ തയ്യാറാണ് ”, എന്നാണ് സ്വാസിക നൽകിയ മറുപടി. അതേസമയം, വലിയ കളരി ഫാനായിരുന്നു താൻ എന്നും ഒരുപാട് നാളായി പഠിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും സ്വാസിക വീഡിയോയിൽ പറയുന്നുണ്ട്.

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്‍ത ചതുരം ആണ് സ്വാസികയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. റോഷന്‍ മാത്യുവും സ്വാസിക വിജയിയും അലൻസിയറും ആയിരുന്നു പ്രധാന കഥാപാത്രങ്ങൾ.
entertainment desk youtalk

Leave a Reply

Your email address will not be published. Required fields are marked *