ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തനിക്ക് ഹൃദയാഘാതം ഉണ്ടായെന്ന് ബോളിവുഡ് താരം സുസ്മിത സെന്‍

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തനിക്ക് ഹൃദയാഘാതം ഉണ്ടായെന്ന് ബോളിവുഡ് താരം സുസ്മിത സെന്‍. ആന്‍ജിയോപ്ലാസ്റ്റി ചെയ്തുവെന്നും ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണെന്നും താരം അറിയിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

പിതാവ് സുബീര്‍ സെന്നിനൊപ്പമുള്ള ചിത്രവും സുസ്മിത സെന്‍ പങ്കുവെച്ചിട്ടുണ്ട്. ‘സന്തുഷ്ടിയോടെയും ധൈര്യത്തോടെയും നിന്റെ ഹൃദയത്തെ സൂക്ഷിക്കുക, ആവശ്യമുള്ള ഘട്ടത്തില്‍ അത് ഉപകരിക്കും’ എന്ന പിതാവിന്റെ വാക്കുകളും താരം കുറിച്ചിട്ടുണ്ട്.

തനിക്കൊപ്പം നിന്നവര്‍ക്ക് താരം നന്ദിയും അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും സുസ്മിത സെന്‍ കുറിച്ചു. ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം കൊടുക്കുന്ന താരമാണ് സുസ്മിത. വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്.

ബീവി നമ്പര്‍ 1, മേം ഹൂ നാ, തുംകോ നാ ഭൂല്‍ പായേങ്കേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സുസ്മിത സെന്‍ ഒരിടവേളയ്ക്ക് ശേഷം ‘ആര്യ’ എന്ന സീരിസിലൂടെയാണ് അഭിനയത്തിലേയ്ക്ക് തിരിച്ചുവരവ് നടത്തിയത്.
news desk youtalk

Leave a Reply

Your email address will not be published. Required fields are marked *