ഓസ്‌കറില്‍ തന്റെ ആദ്യ വോട്ട് രേഖപ്പെടുത്തി നടന്‍ സൂര്യ

ഓസ്‌കറില്‍ തന്റെ ആദ്യ വോട്ട് രേഖപ്പെടുത്തി നടന്‍ സൂര്യ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ സന്തോഷവാര്‍ത്ത അറിയിച്ചത്. ഈ വര്‍ഷമാണ് സൂര്യ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കമ്മിറ്റിയില്‍ അംഗമാകുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ദക്ഷിണേന്ത്യന്‍ താരമാണ് സൂര്യ.

വിജയകരമായി വോട്ട് ചെയ്തെന്ന് കാണിക്കുന്ന ഒരു സ്‌ക്രീന്‍ഷോട്ടാണ് സൂര്യ ട്വീറ്റ് ചെയ്തത്. 397 പേരെയാണ് അക്കാദമി ഈ വര്‍ഷം പുതിയ അംഗങ്ങളായി പ്രഖ്യാപിച്ചത്. ഇതില്‍ അഭിനേതാക്കളുടെ ലിസ്റ്റിലാണ് സൂര്യ ഇടംപിടിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് ഇതാദ്യമായാണ് ഒരു അഭിനേതാവിന് അക്കാദമിയുടെ ഭാഗമാകാന്‍ ക്ഷണം ലഭിച്ചത്. ബോളിവുഡ് നടി കജോള്‍, സംവിധായിക റീമ കാഗ്തി, സുഷ്മിത് ഘോഷ്, ഡല്‍ഹി മലയാളിയായ റിന്റു തോമസ്, ആദിത്യ സൂദ്, പിആര്‍ ആയ സോഹ്നി സെന്‍ഗുപ്ത എന്നിവരാണ് അംഗങ്ങളിലെ മറ്റ് ഇന്ത്യക്കാര്‍.

ഇക്കഴിഞ്ഞ ഓസ്‌കറില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയ ഡോക്യുമെന്ററിയായ ‘റൈറ്റിങ് വിത്ത് ഫയര്‍’ എന്ന ചിത്രമൊരുക്കിയവരാണ് റിന്റുവും സുഷ്മിത് ഘോഷും. ദളിത് വനിതകള്‍ മാധ്യമപ്രവര്‍ത്തകരായ ‘ഖബര്‍ ലഹാരിയ’ എന്ന ഹിന്ദി പത്രത്തെക്കുറിച്ചുള്ള ചിത്രം ‘ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചര്‍’ എന്ന വിഭാഗത്തിലാണ് മത്സരിച്ചത്. ഇതിനകം ഇരുപതിലേറെ അന്താരാഷ്ട്ര ബഹുമതികള്‍ കിട്ടിയ ഡോക്യുമെന്ററികൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *