സൂര്യയും സുധ കൊങ്കരയും വീണ്ടും ഒന്നിക്കുന്നുവോ?

    തെന്നിന്ത്യന്‍ താരം സൂര്യയും സംവിധായിക സുധ കൊങ്കരയും വീണ്ടും ഒന്നിക്കുന്നു.....സുരറൈ പോട്ര്' നേടിയ വലിയ വിജയത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് സൂര്യ '43' എന്നാണ് താല്‍ക്കലികമായി പേര് നല്‍കിയിരിക്കുന്നത്.....

തെന്നിന്ത്യന്‍ താരം സൂര്യയും സംവിധായിക സുധ കൊങ്കരയും വീണ്ടും ഒന്നിക്കുന്നു.സുരറൈ പോട്ര്’ നേടിയ വലിയ വിജയത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് സൂര്യ ’43’ എന്നാണ് താല്‍ക്കലികമായി പേര് നല്‍കിയിരിക്കുന്നത്.സിനിമയില്‍ സൂര്യയുടെ ഗംഭീര മേക്കോവര്‍ ഉണ്ടാകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.ചിത്രത്തില്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിയായി സൂര്യ എത്തും എന്നാണ് വിവരം.

സിനിമയിലെ ഈ മേക്കോവറിനായി സൂര്യ ശരീര ഭാരം കുറയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ, മാധവന്‍, വിജയ് വര്‍മ്മ തുടങ്ങിയവരും ഭാഗമുകുമെന്നും സൂചനകളുണ്ട്.’കിങ് ഓഫ് കൊത്ത’യുടെ പ്രൊമോഷനിടെ ഇതേക്കുറിച്ച് ചോദ്യം വന്നപ്പോള്‍ ദുല്‍ഖര്‍ അണിയറപ്രവര്‍ത്തകര്‍ പറയട്ടെ എന്നായിരുന്നു പ്രതികരിച്ചത്.

സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജി വി പ്രകാശായിരിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.സുരറൈ പോട്ര് പോലെ ഈ കൂട്ടുകെട്ടിന്റെ പുതിയ ചിത്രവും യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം കൊണ്ടാണ് ഒരുക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *