വിശ്വാസികളായ മനുഷ്യരെ മുഴുവന്‍ സ്നേഹിക്കും എന്നാൽ അവിശ്വാസികളോട് ഒട്ടും സ്നേഹമില്ലെന്ന് സുരേഷ് ഗോപി

വിശ്വാസികളായ മനുഷ്യരെ മുഴുവന്‍ സ്നേഹിക്കും എന്നാൽ അവിശ്വാസികളോട് ഒട്ടും സ്നേഹമില്ലെന്ന് പറയുകയാണ് നടൻ സുരേഷ് ഗോപി. സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസംഗം.

അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നും വിശ്വാസികളുടെ വിശ്വാസത്തിന് നേരെ വരുന്നവരുടെ സര്‍വ്വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കും എന്നാണ് സുരേഷ് ഗോപിയുടെ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയില്‍ പറയുന്നത്.

“എന്‍റെ ഈശ്വരന്മാരെ സ്നേഹിച്ച് ഞാന്‍ ലോകത്തുള്ള വിശ്വാസികളായ മനുഷ്യരെ മുഴുവന്‍ സ്നേഹിക്കുമെന്ന് പറയുമ്പോള്‍. അവിശ്വാസികളോട് ഒട്ടും സ്നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ തന്നെ പറയും. വിശ്വാസികളുടെ അവകാശങ്ങളുടെ നേർക്ക് വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അങ്ങനെ വരുന്നവരുടെ സർവനാശത്തിന് വേണ്ടി ഈ ശ്രീകോവിലിന് മുന്നിൽ പോയി പ്രാർത്ഥിച്ചിരിക്കും.

അത് എല്ലാവരും അങ്ങനെ ചെയ്യണം. ആരെയും ഉപദ്രവിക്കാനല്ല നമ്മുടെ ഭക്തി. എന്നാൽ ഭക്തിയെയും ഭക്തി സ്ഥാപനങ്ങളെയും ഭക്തി മാര്‍ഗ്ഗത്തെയും നിന്ദിക്കാൻ വരുന്ന ഒരാൾ പോലും സമാധാനത്തോടെ ജീവിച്ച് മരിക്കാൻ ഈ ലോകത്ത് ഒരു കാരണവശാലും അന്തരീക്ഷം ഒരുങ്ങിക്കൂടാ. ആരെയൊക്കെയാണ് ഉദ്ദേശിച്ചതെന്ന് എന്നും അങ്ങനെയുള്ള സംവിധാനങ്ങളെ കുറിച്ചും പറഞ്ഞാൽ രാഷ്ട്രീയം സ്പൂരിക്കും. അതുകൊണ്ട് പറയുന്നില്ല.

വിശ്വാസി സമൂഹത്തിന്‍റെ അതിര്‍ത്തിയില്‍ പോലും ആരും കടന്നുവന്ന് ദ്രോഹിക്കരുത്. ഞങ്ങളുടെ ലോകനന്‍മയ്ക്കുള്ള പ്രാര്‍ത്ഥനകള്‍ ഞങ്ങള്‍ നടത്തിക്കോളാം. അവിശ്വാസികളും വിശ്വാസം ധ്വംസനം ചെയ്യുന്നവരും ഇങ്ങോട്ട് നുഴഞ്ഞു കയറണ്ട. ഇതൊക്കെ ചെറുക്കേണ്ട കാലമാണ് ഇത് “- ശിവരാത്രി പരിപാടിയില്‍ പങ്കെടുത്ത് സുരേഷ് ഗോപി പറയുന്നു.

ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായ പ്രസംഗത്തിന്‍റെ വീഡിയോയ്ക്ക് അടിയിലും. അതിനെ സംബന്ധിച്ചും അനേകം ട്രോളുകളും, വിമര്‍ശനങ്ങളുമാണ് ഉയരുന്നത്. ഒപ്പം സോഷ്യല്‍ മീഡിയ വാളുകളില്‍ മുന്‍ രാജ്യസഭ എംപി കൂടിയായ സുരേഷ് ഗോപിയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *