ഒ.ടി.ടി പ്ലാറ്റ്‌ഫോം മലയാള സിനിമക്കും നടീനടന്മാര്‍ക്കും മികച്ച അവസരം ഒരുക്കുന്നുണ്ടെന്ന് നടി സുരഭി ലക്ഷ്മി

സുരഭി ലക്ഷ്മിക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഒ.ടി.ടി പ്ലാറ്റ്‌ഫോം മലയാള സിനിമക്കും നടീനടന്മാര്‍ക്കും മികച്ച അവസരം ഒരുക്കുന്നുണ്ടെന്ന് നടി സുരഭി ലക്ഷ്മി.

തിയറ്ററുകള്‍ക്കു പുറമെ ഒ.ടി.ടി പ്ലാറ്റ് ഫോമുകളും സജീവമായത് മലയാള സിനിമക്കും നടീ നടന്‍മാര്‍ക്കും മികച്ച അവസരം ഒരുക്കിയതായി പ്രമുഖ നടി സുരഭി ലക്ഷ്മി പറഞ്ഞു. സ്ത്രീ കലാകാരികള്‍ മലയാള സിനിമയില്‍ ശക്തമായ സാന്നിധ്യമായി മാറിയെന്നും അവര്‍ പറഞ്ഞു. ദുബൈ അല്‍ഹിന്ദ് ബിസിനസ് സെന്ററില്‍ യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നടി സുരഭി ലക്ഷ്മി.

പുതിയ സങ്കേതങ്ങളും സൗകര്യങ്ങളും വര്‍ധിച്ചതോടെ വിനോദ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അസംഖ്യം പേര്‍ക്കാണ് കൂടുതല്‍ അവസരം ലഭിക്കുന്നതെന്ന് സുരഭി ലക്ഷ്മി പറഞ്ഞു. ടൊവീനോ നായകനായ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതായും സുരഭി അറിയിച്ചു

ദുബൈ ഖിസൈസിലെ അല്‍ഹിന്ദ് ബിസിനസ് സെന്ററില്‍ നടി സുരഭി ലക്ഷ്മിക്ക് സ്വീകരണം ഒരുക്കി. സി ഇ ഓ റസീബ് അബ്ദുല്ല , അല്‍ ഹിന്ദ് മാനേജിങ് ഡയറക്റ്റര്‍ നൗഷാദ് ഹസന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ആയിരുന്നു സ്വീകരണം. ലോകത്തെവിടെനിന്നും ഫാമിലി വിസയും, വിസിറ്റ് വിസയും മറ്റു സേവനങ്ങളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പിലൂടെ ബന്ധപ്പെടാന്‍ സൗകര്യം ഒരുക്കുന്ന അല്‍ഹിന്ദ് ബിസിനസ് സെന്ററിന്റെ ഫാല്‍ക്കണ്‍ വാട്‌സാപ്പ് സര്‍വീസ് ലോഞ്ചിങ് സുരഭി ലക്ഷ്മി നിര്‍വഹിച്ചു. യു.എ.ഇ ഗോള്‍ഡന്‍ വിസ സുരഭി ലക്ഷ്മി സ്വീകരിച്ചു. മലയാള സിനിമാ പ്രതിഭകളെ യു.എ.ഇയുമായി ബന്ധിപ്പിക്കാന്‍ നീക്കം തുടരുമെന്ന് അല്‍ഹിന്ദ് ബിസിനസ് സെന്റര്‍ സാരഥികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *