പണം തട്ടിയെന്ന കേസില്‍ സണ്ണി ലിയോണ്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പിന്‍വലിച്ചു

കൊച്ചി: കേരളത്തിലും വിദേശത്തുമായി സ്റ്റേജ് ഷോ നടത്താമെന്നു പറഞ്ഞ് 39 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണ്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതിയുടെ പരിഗണനയിലുള്ളത് കണക്കിലെടുത്താണിത്.

പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് സണ്ണി ലിയോണിനും ഭര്‍ത്താവ് ഡാനിയല്‍ വെബര്‍, ഇവരുടെ കമ്പനി ജീവനക്കാരന്‍ സുനില്‍ രജനി എന്നിവര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. 2018 – 19 കാലഘട്ടത്തില്‍ തട്ടിപ്പു നടത്തിയെന്നാണ് കേസ്. എന്നാല്‍, ഷോ നടത്താമെന്നു പറഞ്ഞ് പണം തരാതെ തന്നെയാണ് പരാതിക്കാരന്‍ പറ്റിച്ചതെന്നാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സണ്ണി ലിയോണ്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *