ഇനി സിനിമയിൽ സജീവമായി കാണുമെന്നു ശ്രീനിവാസൻ

ഇനി സിനിമയിൽ സജീവമായി അഭിനയിക്കാൻ കാണുമെന്നു നടനും സംവിധായകനുമായ ശ്രീനിവാസൻ പറഞ്ഞു. കുറെ നാളുകൾ കൂടിയാണ് പലരെയും കാണുന്നതെന്നും നേരിൽ കാണാത്തതു കൊണ്ടാണ് പലരും അഭിനയിക്കാൻ വിളിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

കുറേ നാളത്തെ ഇടവേളക്കു ശേഷമാണ് ശ്രീനിവാസൻ വീണ്ടും സജീവമാകുമെന്ന വാർത്ത പരക്കുന്നത്. കുറേകാലമായി രോഗബാധിതനായി അദ്ദേഹം ആശുപത്രിയിൽ ആയിരുന്നു. ആരോഗ്യം വീണ്ടെടുത്ത് വീണ്ടും അഭിനയ രംഗത്ത് തിരിച്ചെത്തുമെന്ന് വാർത്ത പ്രേക്ഷകർക്ക് സന്തോഷം പകരുന്ന ഒന്നാണ് .

ഞാൻ ഒരു മികച്ച കഥാകൃത്താണെന്നും നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമയ്ക്കു നൽകിയിട്ടുണ്ടെന്നും എന്നെ ഞാന്‍ കൂടുതലൊന്നും പുകഴ്ത്തി പറഞ്ഞില്ലല്ലോ അല്ലേ. എന്നും കാണികളെ ചിരിപ്പിച്ചു കൊണ്ട് ശ്രീനിവാസൻ പറഞ്ഞു . എന്നെ കാണാത്തതു കൊണ്ടാണ് ഫാസിൽ ഒന്നും എന്നെ വച്ച് സിനിമ എടുക്കാത്തതെന്നും സംശയമുണ്ടെന്നു ശ്രീനിവാസൻ പറഞ്ഞു . എന്തായാലും ഞാൻ സംസാരിക്കാനും അഭിനയിക്കാനും തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കാപ്പ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ചടങ്ങിലാണ് ഇത് പറഞ്ഞത്. വിനീത് ശ്രീനിവാസനൊപ്പം അഭിനയിക്കുന്ന കുറുക്കനാണ് ശ്രീനിവാസന്റെ പുതിയ പ്രോജക്ട്.

Leave a Reply

Your email address will not be published. Required fields are marked *