സാങ്കേതിക മികവോടെ വീണ്ടും റിലീസിം​ഗിനൊരുങ്ങി സ്ഫടികം

കൊച്ചി: 1995ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം സ്ഫടികം പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസിനൊരുങ്ങുന്നു. എക്കാലവും സിനിമാ ആരാധകർ ഹൃദയത്തോട് ചേർത്തുവച്ച സ്ഫടികം 2023 ഫെബ്രുവരി ഒൻപതിനാണ് തീയേറ്ററിൽ എത്തുന്നത്.

1995ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും ഭദ്രന്റേത് തന്നെയായിരുന്നു. ചിത്രത്തിൽ ആടുതോമ എന്ന നായക കഥാപാത്രമായി അഭിനയിച്ചത് മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ ആണ് . ചിത്രത്തിന്റെ റിലീസ് തീയ്യതി മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.

എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എന്റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു.ലോകം എമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം ഒൻപതിന് സ്ഫടികം 4 k യിൽ എത്തുന്നു. ഓർക്കുക. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്. ‘അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?.’ ഇങ്ങനെയായിരുന്നു നടന്റെ പോസ്‌ററ്. ഈ ചിത്രത്തിലൂടെയാണ് ജോർജ്ജ് വില്ലനായി അരങ്ങേറ്റം കുറിച്ചത് ഈ കഥാപാത്രത്തിന്റെ വിജയത്തെത്തുടർന്ന് ജോർജ്ജ് പിന്നീട് സ്ഫടികം ജോർജ്ജ് എന്നറിയപ്പെടാനും തുടങ്ങി. വീണ്ടും ഇറങ്ങുന്ന സ്ഫടികം സിനിമയുടെ പത്രസമ്മേളനത്തിന് സിനിമയിലെ അതേവേഷത്തിലാണ് സ്ഫടികം ജോർജ് എത്തിയത്

Leave a Reply

Your email address will not be published. Required fields are marked *