‘സ്‍ഫടികം’ മോഷൻ പോസ്റ്റർ

‘സ്‍ഫടികം’ എന്ന ചിത്രം പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളോടെ വീണ്ടും റിലീസ് ചെയ്യുന്നത് പ്രമാണിച്ചുള്ള മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ. മോഹൻലാൽ ഭദ്രൻ കൂട്ടുകെട്ടിൽ എക്കാലത്തെയും വലിയ ഹിറ്റ് സമ്മാനിച്ച ചിത്രമായിരുന്നു സ്ഫടികം.

1995 മാർച്ച് 30നാണ് ‘സ്‍ഫിടികം’ മലയാളികൾക്ക് മുന്നിലെത്തിയത്. അന്ന് മുതൽ ഇന്ന് വരെ പ്രേക്ഷകർ ഹൃദയത്തോടു ചേർത്ത് നിർത്തുന്ന കഥാപാത്രമാണ് സ്പടികത്തിലെ ആടുതോമയുടേത്. ഇപ്പോളിതാ പുതിയ സാങ്കേതിക വിദ്യകളോടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ് സ്പടികം. ചിത്രത്തിന്റെ റിലീസ് പ്രമാണിച്ചു മോഷൻ പോസ്റ്റർ പുറത്തുവിട്ടു.

ഓട്ടക്കാലണയ്ക്ക് വില ഉണ്ട് എന്ന് കാണിച്ചു തന്ന പ്രിയപ്പെട്ട പ്രേക്ഷകർക്കായി 4Kപവർ എഞ്ചിൻ ഘടിപ്പിച്ച് നിങ്ങളുടെ സ്വന്തം ‘ആടുതോമ’യുടെ രണ്ടാം വരവ് ഞങ്ങൾ ഉറപ്പിക്കുകയാണ്. ഫെബ്രുവരി ഒമ്പതിന് ‘സ്‍ഫടികം’ വീണ്ടും തിയേറ്ററുകളിൽ എത്തുന്നു.അപ്പോൾ എങ്ങനാ എന്നുമാണ് മോഹൻലാൽ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പങ്കുവെച്ച് എഴുതിയിരിക്കുന്നത്. ‘സ്‍ഫടികം’ എന്ന ചിത്രം വീണ്ടും തിയറ്ററുകളിൽ എത്തുന്ന വിവരവും മോഹൻലാൽ തന്നെയായിരുന്നു തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചത്.
സ്‍ഫടികം’ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് ചിത്രം റീ റിലീസ് ചെയ്യാനായിരുന്നു നേരത്തെ ആലോചിച്ചിരുന്നത്. എന്നാൽ കൊവിഡ് 19ന്റെ സാഹചര്യത്തിൽ അത് വൈകുകയായിരുന്നു.

പുതിയ സാങ്കേതിക സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങൾ വരുത്തായാണ് സിനിമ പുനർനിർമ്മിക്കുക.

Leave a Reply

Your email address will not be published. Required fields are marked *