സ്‌ഫടികത്തിൻ്റെ 4 കെ ടീസർ റിലീസ്

സ്‌ഫടികത്തിൻ്റെ 4 കെ ടീസർ റിലീസ്. മോഹൻലാൽ തന്നെയാണ് ചിത്രത്തിൻറെ ടീസർ തൻറെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ചിത്രം ഫെബ്രുവരി 9 ന് തീയേറ്ററിൽ എത്തും.

മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റ് ചിത്രമാണ് ഭദ്രന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ‘സ്‌ഫടികം ‘. ചിത്രം തിയറ്ററിൽ കാണാത്ത തലമുറകൾക്കു പോലും പ്രിയങ്കരനാണ് മോഹൻലാലിൻറെ ആടുതോമയും ഭദ്രൻറെ ആ ചിത്രവും. ഇപ്പോഴിതാ ചിത്രം തിയറ്ററിൽ കണ്ടിട്ടില്ലാത്തവർക്ക് അതിനുള്ള അവസരം ഒരുങ്ങുകയാണ്. 4 കെ റീമാസ്റ്ററിംഗ് നടത്തി എത്തുന്ന ചിത്രത്തിൻറെ റിലീസ് ഫെബ്രുവരി 9 ന് ആണ്.

റിലീസിന് മുന്നോടിയായുള്ള പ്രൊമോഷൻറെ ഭാഗമായി ചിത്രത്തിൻറെ ടീസർ അണിയറക്കാർ പുറത്തുവിട്ടു. നടനായ മോഹൻലാൽ തന്നെയാണ് ചിത്രത്തിൻറെ ടീസർ തൻറെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ‘ഞാൻ ആടുതോമ’ എന്ന ഡയലോഗും, ഇത് എൻറെ പുത്തൻ റൈയ്ബാൻ ഗ്ലാസ് എന്ന ഡയലോഗും ടീസറിലുണ്ട്.

നേരത്തെ ചിത്രത്തിൻറെ പ്രമോഷൻ പോസ്റ്ററുകൾ അണിയറക്കാർ പുറത്തുവിട്ടിരുന്നു. ആടുതോമയുടെ കൗമാരകാലത്തിൻറേതായിരുന്നു ആദ്യ ക്യാരക്റ്റർ പോസ്റ്റർ. സംവിധായകൻ രൂപേഷ് പീതാംബരനാണ് അന്ന് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇന്ന് പുറത്തെത്തിയിരിക്കുന്ന രണ്ടാമത്തെ പോസ്റ്റർ ഇന്ദ്രൻസിൻറെ കഥാപാത്രത്തിന്റേതാണ്. ഗഫൂർ എന്നാണ് ആ കഥാപാത്രത്തിന്റെ പേര്. മോഹൻലാൽ അവതരിപ്പിച്ച ആടുതോമയെ വലിയ ഹീറോ ആയി കാണുന്ന ഗഫൂർ മറ്റുള്ളവരോട് തോമയുടെ വീരശൂര പരാക്രമങ്ങളെക്കുറിച്ച് വിശദീകരിക്കാറുള്ള ആളുമാണ്. അത്തരത്തിലുള്ള ഇന്ദ്രൻസിൻറെ ചില സംഭാഷണങ്ങൾ ഇന്നും ഓർമ്മിക്കപ്പെടുന്നവയാണ്.

“സിനിമയുടെ റീ റിലീസിനായി ജ്യോമെട്രിക്സ് എന്ന കമ്പനി രൂപീകരിച്ചിട്ടുണ്ട്. സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷൻ ബാക്കിംഗ് ആണ് നടത്തുക. പുതിയ സാങ്കേതിക സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങൾ വരുത്താതെ സിനിമ പുനർനിർമ്മിക്കുകയാണ്. 25 വർഷങ്ങൾക്ക് ശേഷം നിർണ്ണായക രംഗങ്ങൾക്കായി ക്യാമറ ചലിപ്പിക്കുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്.

Leave a Reply

Your email address will not be published. Required fields are marked *