ബന്ധനസ്ഥയായിരിക്കുന്ന സൊനാക്ഷി

ബന്ധനസ്ഥയായിരിക്കുന്ന സൊനാക്ഷിയുടെ വീഡിയോ ചർച്ചയാകുന്നു. സൊനാക്ഷി തന്നെയാണ് വീഡിയോ പങ്കുവച്ചത്. ആരാണ് തട്ടിക്കൊണ്ടുപോയതെന്ന് പറയാമെന്നും സൊനാക്ഷി ക്യാപ്ഷനായി നല്‍കിയിട്ടുണ്ട്.

ബോളിവുഡിന്റെ പ്രിയതാരമാണ് ശത്രുഘ്നന്‍ സിന്‍ഹയുടെ മകളും അഭിനേത്രിയുമായ സൊനാക്ഷി സിന്‍ഹ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ കൈയും കാലും കെട്ടി വായിൽ പ്ലാസ്റ്റർ ഒട്ടിച്ച് കസേരയില്‍ ബന്ധനത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്ന സൊനാക്ഷിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. താരം തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘‘ യഥാര്‍ത്ഥ സോനയെ ആരാണ് തട്ടിക്കൊണ്ടു പോയത് ? തെറ്റായ ഉത്തരങ്ങൾ മാത്രം. യഥാർഥ കാര്യം ഞാൻ തന്നെ പറയാം.’’ എന്ന സസ്‌പെൻസിൽ നിർത്തിയിരിക്കുകയാണ് താരത്തിന്റെ വീഡിയോ. പുതിയ സിനിമയുടെ ഷൂട്ട് ആണെന്നും ചിത്രീകരണ വീഡിയോ ആണിതെന്നും പല ആരാധകരും കമന്റുകളിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *