‘കലാകാരിയായുള്ള ജീവിതം സത്യത്തില്‍ തനിക്കൊരു സെലിബ്രേഷനാണെന്ന് തുറന്നു പറഞ്ഞ് ശോഭന

‘കലാകാരിയായുള്ള ജീവിതം സത്യത്തില്‍ തനിക്കൊരു സെലിബ്രേഷനാണെന്ന് തുറന്നു പറഞ്ഞ് ശോഭന.

ഇനിയൊരു ജീവിതം കിട്ടുകയാണെങ്കില്‍ ഞാന്‍ ഇതു തന്നെ തിരഞ്ഞെടുക്കുമെന്ന് ശോഭന. തന്റേത് കലാജീവിതമാണെന്ന് ഉറപ്പിച്ച, അതിനായി ഏതറ്റം വരെയും പരിശ്രമിക്കുന്ന, ചലഞ്ചുകള്‍ ഏറ്റെടുക്കുന്ന, അരങ്ങ് ഉത്സവമാക്കുന്ന, മലയാളികള്‍ ആഘോഷമാക്കിയ നടിയാണ് ശോഭന.

ശ്രീഹള്ളിയുടെ കഥ പറഞ്ഞ കാര്‍ത്തുമ്പി, ഗംഗയും നാഗവല്ലിയുമായി പകര്‍ന്നാടിയ മണിച്ചിത്രത്താഴ്, ഇന്നലെകളെ പറ്റി മറന്നുപോയ പദ്മരാജന്റെ മായ, ചിരിപ്പിച്ച്, പ്രണയിച്ച്, ഒടുവില്‍ നോവായി മാറിയ മിന്നാരത്തിലെ നീന. അങ്ങനെ മലയാളികള്‍ ഓര്‍മയില്‍ ഇപ്പോഴും സൂക്ഷിക്കുന്ന എത്രയെത്ര കഥാപാത്രങ്ങള്‍. ചിരിയിലൂടെയും നോട്ടത്തിലൂടെയും ശോഭന പകര്‍ന്ന ഭാവങ്ങള്‍ക്ക്, കണ്ണുകളില്‍ വിരിയുന്ന ഭാവഭേദങ്ങള്‍ക്ക് ഇന്നും നിത്യയൗവ്വനം.

ബാലചന്ദ്രമേനോന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരം തമിഴ്, കെലുങ്ക്, കന്നഡ, ഹിന്ദി, ഹോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ ബാലചന്ദ്രമേനോന്റെ ഭാര്യയായാണ് ശോഭന അഭിനയിച്ചത്. ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ശോഭനയ്ക്ക് 14 വയസായിരുന്നു. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ശോഭന അവസാനമായി അഭിനയിച്ചത്. സുരേഷ് ഗോപിയുടെ നായികയായാണ് താരം ചിത്രത്തില്‍ അഭിനയിച്ചത്. വിനീത് ശ്രീനിവാസന്‍ ചിത്രം തിരയില്‍ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിച്ചത്. 2011ലാണ് ശോഭന ഒരു പെണ്‍കുട്ടിയെ ദത്തെടുത്തത്.

മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി, മുകേഷ്, ബാലചന്ദ്രമേനോന്‍ തുടങ്ങി മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പമെല്ലാം ശോഭന അഭിനയിച്ചിട്ടുണ്ട്. മലയാളികള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു മോഹന്‍ലാല്‍-ശോഭന ജോഡി. മറക്കാനാവാത്ത ഒട്ടനവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. നാടോടിക്കാറ്റ്, തേന്‍മാവിന്‍ കൊമ്പത്ത്, പവിത്രം, ഉള്ളടക്കം, വെള്ളാനകളുടെ നാട്, പക്ഷേ, മായാമയൂരം, മാമ്പഴക്കാലം തുടങ്ങിയ സിനിമകള്‍ ഇന്നും പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങളാണ്. മമ്മൂട്ടിക്കൊപ്പവും നിരവധി ചിത്രങ്ങളില്‍ ശോഭന അഭിനയിച്ചിട്ടുണ്ട്. മഴയെത്തും മുന്‍പേ, പപ്പയുടെ സ്വന്തം അപ്പൂസ്, അനന്തരം, വല്യേട്ടന്‍, ഗോളാന്തര വാര്‍ത്ത,കളിയൂഞ്ഞാല്‍, യാത്ര, ഹിറ്റ്‌ലര്‍, വിഷ്ണു തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *