പുതിയ ഹെയർ കളർ ലുക്കിൽ ഞെട്ടിച്ചു സിതാര കൃഷ്ണകുമാർ

പുതിയ ഹെയർ കളർ ലുക്കിൽ ഞെട്ടിച്ചു സിതാര കൃഷ്ണകുമാർ . ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് സിതാര തൻ്റെ പുതിയ ലുക്ക് പങ്കുവച്ചത് .

ഗായിക സിതാര കൃഷ്ണകുമാറിൻ്റെ മേക്കോവർ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. തലമുടി കളർ ചെയ്തതിന്റെ ചിത്രങ്ങളാണ് ഗായിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. പിങ്ക് നിറമാണ് സിതാരയുടെ തലമുടിക്കിപ്പോൾ.

മേക്കപ്പ് ആർട്ടിസ്റ്റുകളായ സജിത്തും സുജിത്തും ആണ് സിത്താരയുടെ മേക്കോവറിനു പിന്നിൽ. ഇരുവരും വളരെ മനോഹരമായി തന്റെ തലമുടിയുടെ ലുക്ക് മാറ്റിയെന്നും ഒരുപാട് സന്തോഷം തോന്നുന്നുവെന്നും പുതിയ ചിത്രങ്ങൾ പങ്കിട്ട് സിതാര സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

സിതാരയുടെ പുതിയ ലുക്ക് ചുരുങ്ങിയ സമയം കൊണ്ട് ആരാധകശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങള്‍ അറിയിക്കുന്നത്. പീകോക്ക് ബ്ലൂ നിറമായിരുന്നു മുൻപ് സിതാര തലമുടിക്കു നൽകിയത്. ഗായികയുടെ പുത്തൻ പരീക്ഷണങ്ങൾ ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *