നിക് ജൊനാസിന്റെ സംഗീതപരിപാടി കാണാനെത്തിയ മകൾ മാള്‍ട്ടി മേരിയുടെ ക്യൂട്ട് വിഡിയോ വെെറൽ

    ഗായകൻ നിക് ജൊനാസിന്റെ സംഗീതപരിപാടി കാണാനെത്തിയ മകൾ മാള്‍ട്ടി മേരിയുടെ ക്യൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു....നാഷ്‌വിൽ നടന്ന ജൊനാസ് ബ്രദേഴ്സിന്റെ സംഗീതപരിപാടിയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്.....

ഗായകൻ നിക് ജൊനാസിന്റെ സംഗീതപരിപാടി കാണാനെത്തിയ മകൾ മാള്‍ട്ടി മേരിയുടെ ക്യൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.നാഷ്‌വിൽ നടന്ന ജൊനാസ് ബ്രദേഴ്സിന്റെ സംഗീതപരിപാടിയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്.അമ്മ പ്രിയങ്ക ചോപ്രയ്ക്കൊപ്പമാണ് മാൾട്ടി മേരി അച്ഛന്റെ പാട്ട് കേൾക്കാനെത്തിയത്.സ്‌റ്റേജിനോട് ചേര്‍ന്ന് അമ്മയ്‌ക്കൊപ്പമാണ് മാള്‍ട്ടി നിന്നിരുന്നത്.പാട്ടുപാടിക്കൊണ്ട് തന്റെ അടുത്തേക്കെത്തിയ പിതാവിനെക്കണ്ട് മകളും തുള്ളികളിച്ചു.

സ്റ്റേജിലേക്കുള്ള മാള്‍ട്ടിയുടെ വരവ് നിറഞ്ഞ കയ്യടികളോടെയും ആവേശത്തോടെയുമാണ് ആരാധകര്‍ സ്വീകരിച്ചത്.വെളുത്ത നിറത്തിലുള്ള ഉടുപ്പിട്ട്, ചെവിയില്‍ നോയ്‌സ് കാന്‍സലിങ് ഹെഡ് ഫോണ്‍ വെച്ചാണ് മള്‍ട്ടി എത്തിയത്.നിക്കും സഹോദരന്മാരും സ്റ്റേജില്‍ പാട്ടുപാടുമ്പോള്‍ മാള്‍ട്ടി കയ്യടിക്കുന്നതും താളം പിടിക്കുന്നതും വിഡിയോയില്‍ കാണാം.ഈ ദൃശ്യങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണു വൈറലായത്.2022 ജനുവരിയിലാണ് നിക്കിനും പ്രിയങ്കയ്ക്കും വാടകഗർഭപാത്രത്തിലൂടെ പെൺകു‍ഞ്ഞ് പിറന്നത്.

മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവൻ പേര്. ‘മാൾട്ടി’ എന്ന വാക്ക് സംസ്കൃതത്തിൽ നിന്നും ഉത്ഭവിച്ചതാണ്.ചെറിയ സുഗന്ധമുള്ള പുഷ്പം അല്ലെങ്കിൽ ചന്ദ്രപ്രകാശം എന്നാണ് വാക്കിന്റെ അർഥം.കടലിലെ നക്ഷത്രം എന്നർഥം വരുന്ന സ്റ്റെല്ല മാരിസ് എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് മേരി എന്ന പേര് സ്വീകരിച്ചത്. യേശുക്രിസ്തുവിന്റെ മാതാവായ മേരി എന്ന ബിബ്ലിക്കൽ അർഥവുമുണ്ട് പേരിന്.

Leave a Reply

Your email address will not be published. Required fields are marked *